COVID 19| സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു
COVID 19| സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു
മൂന്നു തവണ എംഎൽഎയായിരുന്നെങ്കിലും ഒരു കാർ പോലും സ്വന്തമായി ഇല്ലായിരുന്നു. 320 കിലോമീറ്റർ ദൂരം ആർടിസി ബസിൽ സഞ്ചരിച്ചാണ് സുന്നം രാജയ്യ നിയമസഭാ സമ്മേളനത്തിന് എത്തിയിരുന്നത്.
ഹൈദരാബാദ്: സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭദ്രാചലം നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ എംഎൽഎയായിരുന്നു അദ്ദേഹം. 1999, 2004, 2014 വർഷങ്ങളിലാണ് സുന്നം രാജയ്യ നിയമസഭയിലെത്തിയത്. ലളിതജീവിതം നയിച്ച സുന്നം രാജയ്യ തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവായിരുന്നു. മൂന്നു തവണ എംഎൽഎയായിരുന്നെങ്കിലും ഒരു കാർ പോലും സ്വന്തമായി ഇല്ലായിരുന്നു.
ബസിലും ഓട്ടോയിലും ബൈക്കിലുമൊക്കെയായിരുന്നു അദ്ദേഹം നിയമസഭയിലേക്ക് എത്തിയിരുന്നത്. ഭദ്രാചലത്തിൽ നിന്ന് ഹൈദരാബാദിലേക്ക് ഏകദേശം 320 കിലോ മീറ്ററാണുള്ളത്. ഇത്രയും ദൂരം ആർടിസി ബസിൽ സഞ്ചരിച്ചാണ് സുന്നം രാജയ്യ നിയമസഭാ സമ്മേളനത്തിന് എത്തിയിരുന്നത്. എംഎൽഎയായി ലഭിക്കുന്ന വേതനത്തിന്റെ പകുതിയും പാർട്ടിക്ക് ലെവിയായി നൽകിയ അദ്ദേഹം ബാക്കി തുകകൊണ്ടാണ് ലളിത ജീവിതം നയിച്ചിരുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.