HOME » NEWS » Corona » TELANGANA TO REOPEN ALL EDUCATIONAL INSTITUTIONS FROM JULY 2

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതൽ തുറക്കുമെന്ന് തെലങ്കാന; ലോക്ഡൗണ്‍ നാളെ പിൻവലിക്കും

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നാളെ മുതല്‍ പൂര്‍ണമായി പിന്‍വലിക്കാനും ഇന്നു ചേർന്ന തെലങ്കാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

News18 Malayalam | news18-malayalam
Updated: June 19, 2021, 7:29 PM IST
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതൽ തുറക്കുമെന്ന് തെലങ്കാന; ലോക്ഡൗണ്‍ നാളെ പിൻവലിക്കും
ചന്ദ്രശേഖരറാവു
  • Share this:
ഹൈദരാബാദ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതൽ തുറക്കുമെന്ന പ്രഖ്യാപനവുമായി തെലങ്കാന സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നാളെ മുതല്‍ പൂര്‍ണമായി പിന്‍വലിക്കാനും ഇന്നു ചേർന്ന തെലങ്കാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതല്‍ തുറക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ 1,417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.






അതിനിടെ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ലഭ്യമായ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ഒരുപരിധി വരെ ബാധിക്കാമെങ്കിലും ഇതിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ വ്യക്തമാക്കി. ഡെൽറ്റ പ്ലസ് വകഭേദത്തെ കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് വ്യാപനം തടയുന്നതിനുള്ള വാക്സിന്റെ പരിമിധികളെക്കുറിച്ചുള്ള ചോദ്യത്തിന്, വാക്സിൻ എടുത്താലും വൈറസ് ബാധിക്കാമെന്നും മരണവും ഗുരുതര രോഗങ്ങളും തടയുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം സിഎൻഎൻ-ന്യൂസ് 18നോട് വ്യക്തമാക്കി.

കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള അന്തരം നാല് മുതൽ ആറ് ആഴ്ചയിൽ നിന്നും 12 മുതൽ 16 ആഴ്ചയായി വർദ്ധിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം മറുപടി നൽകി. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌എജിഐ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഷീൽഡ് വാക്‌സിനിലെ രണ്ട് ഡോസുകൾ തമ്മിലുള്ള അന്തരം വർധിപ്പിച്ചത്. നിലവിലെ പഠനമനുസരിച്ച് വാക്സിൻ ഡോസുകൾക്കിടയിലെ കാലതാമസം ദീർഘിപ്പിച്ചത് കോവിഡിനെതിരായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി.

വൈറസിന്റെ ആൽഫ വകഭേദം വ്യാപകമായിരുന്നപ്പോഴാണ് വാക്സിൻ കാര്യക്ഷമതയെക്കുറിച്ച് ആദ്യ പഠനം നടന്നത്. എന്നാൽ ഇപ്പോൾ അതു മാറി ഡെൽറ്റ വകഭേദമാണ് കൂടുതൽ വ്യാപകമാവുന്നത്. ലഭിക്കുന്ന കണക്കുകൾ അനുസരിച്ച് കൂടുതൽ പഠനം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാവും തീരുമാനങ്ങൾ എടുക്കുന്നത്. കൂടുതൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ പ്രോട്ടോകോളിൽ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
Published by: Anuraj GR
First published: June 19, 2021, 7:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories