COVID 19 | കൊല്ലത്ത് പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു; ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗി

COVID 19 | പത്തുദിവസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ആറ് പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 58 ആയി.

News18 Malayalam | news18-malayalam
Updated: May 31, 2020, 8:42 PM IST
COVID 19 | കൊല്ലത്ത് പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു; ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗി
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞും. കൊല്ലത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണിത്. കുഞ്ഞിന്‍റെ അമ്മ കോവിഡ് ബാധിതയാണ്. രോഗം സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ കഴിയുന്ന ഇവർ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് പത്ത് ദിവസം മുമ്പ് കുഞ്ഞിന് ജന്മം നൽകിയത്. സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം 'നമസ്തേ ട്രംപ്' ചടങ്ങ്: ഗുരുതര ആരോപണവുമായി ശിവസേന നേതാവ് [NEWS]പത്തുദിവസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ആറ് പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 58 ആയി. ഇതിൽ 23 പേർ രോഗമുക്തരായി. നിലവിൽ 35 പേരാണ് ചികിത്സയിൽ തുടരുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്‌നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
First published: May 31, 2020, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading