Covid Vaccine | സ്പുട്‌നിക് - കോവിഷീല്‍ഡ് വാക്‌സിനുകള്‍ തമ്മില്‍ ഇടകലര്‍ത്തി നല്‍കുന്നതിന് കേന്ദ്രം അനുമതി നല്‍കിയേക്കും

ശാസ്ത്രീയ തെളിവുകള്‍ പരിഗണിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളായ സ്പുട്‌നിക്- കോവിഷീല്‍ഡ് തമ്മില്‍ ഇടകലര്‍ത്തി നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും. അനുമതി നല്‍കിയാല്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ഏത് വേണമെന്ന് തീരുമാനിക്കാന്‍ സാധിക്കും.

    വാക്‌സിന്‍ ഇടകലര്‍ത്തി നല്‍കുന്നത് സുരക്ഷിതവും കൂടുതല്‍ പ്രതിരോധ ശേഷിയും ഉണ്ടാക്കുന്നു. കൂടാതെ വാക്‌സിന്‍ ക്ഷാമത്തെ നേരിടാനും ഇത് സഹായിക്കുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ പരിഗണിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

    കോവിഷീല്‍ഡും കോവാക്‌സിനും ഇടകലര്‍ത്തി നല്‍കുന്നത് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി അനുകൂലമാണെന്ന്് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നേരത്തെ വാക്‌സിന്‍ ഇടകലര്‍ത്തി നല്‍കുന്ന രീതി എബോ, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഉപയോഗിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

    ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍ ആദ്യ ഡോസ് ആസ്ട്രസെനകയുടെ വാക്‌സിനും രണ്ടാമത്തെ വാക്‌സിനായി മൊഡേണയുടെ വാക്‌സിനുമാണ് സ്വീകരിച്ചത്.

    Also Read-കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക; വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം; കേന്ദ്രം

    അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 40,134 ആയിരുന്നു. 3.17 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 4.04 ലക്ഷം പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4.25 ലക്ഷമായി.

    24 മണിക്കൂറിനിടെ 38,887 പേരാണ് രോഗമുക്തി നേടിയത്. ആകെ 3,08,96,354 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.85 ശതമാനമാണ്. 2.39 ശതമാനമാണ് പ്രതിവാര ടി പി ആര്‍ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

    കഴിഞ്ഞ ദിവസം വലിയതോതിലുള്ള വാക്‌സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ ദിവസം മാത്രം 60 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ആകെ വാക്സിനേഷന് വിധേയമായവരുടെ എണ്ണം ഇതോടെ 47,85,44,114 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്

    Also Read-Covid 19| മലപ്പുറത്ത് വീണ്ടും നാലായിരത്തിന് മുകളിൽ രോഗികൾ; 4 ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ

    കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്.
    Published by:Jayesh Krishnan
    First published:
    )}