HOME » NEWS » Corona » THE CENTRAL GOVERNMENT HAS ANNOUNCED AN EMERGENCY PACKAGE OF RS 23000 CRORE TO DEAL WITH COVID

Covid 19 | കോവിഡിനെ നേരിടുന്നതിനായി 23,000 കോടിയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് ഈ ഫണ്ട് കണ്ടെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: July 8, 2021, 8:30 PM IST
Covid 19 | കോവിഡിനെ നേരിടുന്നതിനായി 23,000 കോടിയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
Union Health Minister Mansukh Mandaviya.
  • Share this:
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് ഈ ഫണ്ട് കണ്ടെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. സാധ്യമായ എല്ലാ വിധത്തിലും സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ കടമയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് 736 ജില്ലകളില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നും കോവിഡ് ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 ഐസിയു കിടക്കകള്‍ സൃഷ്ടിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി.

Also Read-Covid 19| ടിപിആർ 10ന് മുകളിൽ തന്നെ; സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്

കോവിഡിനെ നേരിടുന്നതിനായി 15,000 കോടി രൂപയാണ് കേന്ദ്ര വിഹിതം. 8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് പണം പ്രധാനമായും ഉപയോഗിക്കുക.

അതേസമയം കോവിഡ് വൈറസിന്റെ ലാംഡ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രജ്ഞ യാദവാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞ യാദവ്. 30ല്‍ അധികം രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ലാംഡ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഡോ. പ്രജ്ഞ യാദവ് വ്യക്തമാക്കി.

Also Read-Zika Virus | എല്ലാ ജില്ലയിലും ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

30 രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ലാംഡ വേരിയന്റ് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ മാരകമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. മലേഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആന്റിബോഡികളിലേക്കു അതിവേഗം കടന്നുകയറുകയും പ്രതിരോധം ദുര്‍ബലമാക്കുകയും ചെയ്യുന്ന വകഭേദമായി ലാംഡയെ വിശേഷിപ്പിച്ചിരുന്നു. പെറുവിലാണ് ലാംഡ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് എന്ന പ്രത്യേകത പെറുവിലുണ്ടെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.

പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (PAHO) റിപ്പോര്‍ട്ട് പ്രകാരം മെയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ കണ്ടെത്തിയ സാമ്പിളുകളില്‍ 82 ശതമാനവും ലാംഡ വകഭേദം ആണെന്നും മറ്റൊരു തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഇതേ കാലയളവില്‍ 31 ശതമാനം സാമ്പിളുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read-കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ

യുകെയില്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അന്തര്‍ദ്ദേശീയ വിപുലീകരണവും L452Q, F490S എന്നിവയുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ മ്യൂട്ടേഷനുകളും കാരണം ഗവേഷണം നടത്തിവരുന്ന വേരിയന്റുകളുടെ പട്ടികയില്‍ (വിയുഐ) ലാംഡയെ ചേര്‍ത്തു. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് ലാംഡ കേസുകള്‍ക്ക് പ്രധാന കാരണം വിദേശ യാത്രയാണെന്ന് പറയപ്പെടുന്നു. ഉയര്‍ന്ന പനിയും പുതുതായി ആരംഭിക്കുന്നതും തുടര്‍ച്ചയായതുമായ ചുമ. മണം അല്ലെങ്കില്‍ രുചിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ ലാംഡയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Published by: Jayesh Krishnan
First published: July 8, 2021, 8:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories