നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | എറണാകുളം ജില്ലയിലെ ചെറിയ ആശുപത്രികള്‍ മുഴുവന്‍ കോവിഡ് ആശുപത്രികള്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു

  Covid 19 | എറണാകുളം ജില്ലയിലെ ചെറിയ ആശുപത്രികള്‍ മുഴുവന്‍ കോവിഡ് ആശുപത്രികള്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു

  ജില്ലയിലെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ  പ്രതിരോധമാർഗങ്ങൾ തീർക്കാൻ ജില്ലാ കളക്ടറും  സ്വകാര്യ ആശുപത്രി മാനേജ്മെൻറ്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് കളക്ടർ തീരുമാനം അറിയിച്ചത്

  Covid 19

  Covid 19

  • Share this:
  കൊച്ചി . കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുന്നു.  ഇതനുസരിച്ച് ചെറിയ സ്വകാര്യ ആശുപത്രികൾ പൂർണമായും കോവിഡ് ആശുപത്രികൾ ആക്കാനാണ് നീക്കം. മാനേജ്മെൻറ്കളോട് ഇതു സംബന്ധിച്ചുള്ള  തീരുമാനം അറിയിക്കാൻ  ജില്ലാ കളക്ടർ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ  പ്രതിരോധമാർഗങ്ങൾ തീർക്കാൻ ജില്ലാ കളക്ടറും  സ്വകാര്യ ആശുപത്രി മാനേജ്മെൻറ്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് കളക്ടർ തീരുമാനം അറിയിച്ചത് .

  നിലവിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 25% കോവിഡ് ബെഡ് ഒരുക്കും. എന്നാൽ നിശ്ചിത ശതമാനം ബെഡുകൾ നീക്കിവെയ്ക്കാൻ കഴിയാത്ത ചെറിയ ആശുപത്രികൾ അവരുടെ ബുദ്ധിമുട്ടുകൾ യോഗത്തിൽ അറിയിച്ചു.  25% കിടക്കകൾ  നീക്കിവെച്ചാൽ ആശുപത്രിയിലെ മറ്റു രോഗികളുടെയും ചികിത്സയുടെയും കാര്യം പ്രതിസന്ധിയിലാകും എന്ന് ഇവർ ചൂണ്ടിക്കാട്ടി.  ഈ സാഹചര്യത്തിലാണ്  ആശുപത്രികൾ പൂർണമായും  വിട്ടു നൽകുന്നതിനെക്കുറിച്ച് കളക്ടർ ചോദിച്ചത്.  തീരുമാനം ഉടൻ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

  കാറ്റഗറി എ യിൽ പെടുന്ന കോവിഡ് രോഗികൾക്കായി വലിയ ആശുപത്രികൾ നേരിട്ട് എഫ് എൽ ടി സി കൾ ആരംഭിക്കും. ആശുപത്രികൾ തന്നെ ഇതിനോട് താൽപര്യം അറിയിച്ചിട്ടുണ്ട്.  ആശുപത്രി പരിസരത്തോ മറ്റു കെട്ടിടങ്ങളോ സ്ഥാപനങ്ങളോ വാടകയ്ക്കെടുത്തു ഇവർ ഈ സംവിധാനമൊരുക്കും. നിലവിൽ പല ആശുപത്രികളും ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളും ലോഡ്ജുകളും ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആവുന്ന പലർക്കും തന്നെ ഇൻഷൂറൻസ് പരിരക്ഷ ഉള്ളതിനാൽ എഫ് എൽ ടി സി യിൽ വരുന്നവർക്കും  ഇതിലൂടെ തന്നെ പരിരക്ഷ ഉറപ്പാക്കാൻ കഴിയും. അതു കൊണ്ട് തന്നെയാണ്  സ്വകാര്യ ആശുപത്രികളും ഈ സംരംഭത്തിനായി മുന്നിട്ടിറങ്ങുന്നത്.

  കിടത്തി ചികത്സ ആവശ്യമില്ലാത്തവർക്കായി ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തും. ഇതിനായും പ്രത്യേക പാക്കേജുകൾ ഒരുക്കാൻ സ്വകാര്യ ആശുപത്രികളോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട് .അങ്ങനെ വരുമ്പോൾ അപ്പോൾ വീടുകളിൽ കഴിയുന്നവർക്ക്  ഏതുസമയവും ബന്ധപ്പെടാൻ  അതത് ആശുപത്രികൾ ടെലഫോണിലൂടെ സംവിധാനമൊരുക്കും. വീട്ടിലുള്ള രോഗികളുടെ വിശദാംശങ്ങളും കൃത്യമായി  ആശുപത്രിയിൽ ശേഖരിക്കും.   ഇങ്ങനെ വരുമ്പോൾ പോസിറ്റീവ് ആകുന്ന  എല്ലാവർക്കും തന്നെ വൈദ്യസഹായം ഉറപ്പുവരുത്താൻ കഴിയും.

  സ്വകാര്യ ആശുപത്രികളും ആയി ചേർന്ന് കൂടുതൽ കോവിഡ് ബെഡുകൾ ഒരുക്കുന്നതിന് ഒപ്പം തന്നെ  സർക്കാർ തലത്തിലും  ഇതിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജൽ മാത്രം മുന്നൂറ് ബെഡ് ഒരുക്കും. ആലുവ ജില്ലാ ആശുപത്രിയിൽ 100 ബെഡുകളും രണ്ടു ദിവസത്തിനുള്ളിൽ സഞ്ജമാകും. ജില്ലയിൽ ഇന്ന് രോഗികളുടെ എണ്ണം കൂടും. വ്യാപനം കൂടുതലായ മേഖലകളിലെ 17000 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. പരിശോധനകൾ കൂടുന്നതിന് ഒപ്പം തന്നെ  രോഗികളുടെ ആനുപാതിക എണ്ണവും ജില്ലയിൽ വർദ്ധിക്കും. ഇതിൽ പരിഭ്രാന്തരാകേണ്ട  ആവശ്യമില്ലെന്നും  കൂടുതൽ രോഗികളെ കണ്ടെത്തുന്നതിലൂടെ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കഴിയും എന്നും ജില്ലാ കളക്ടർ   എസ് സുഹാസ് പറഞ്ഞു.
  Published by:Jayesh Krishnan
  First published:
  )}