HOME /NEWS /Corona / Covid 19 | 800ലധികം ഹിന്ദു മതവിശ്വാസികളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് നാല് മുസ്ലീം യുവാക്കള്‍

Covid 19 | 800ലധികം ഹിന്ദു മതവിശ്വാസികളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് നാല് മുസ്ലീം യുവാക്കള്‍

Covid 19

Covid 19

അബ്ദുൽ ജബ്ബാർ, ഷെയ്ഖ് അഹ്മദ്, ഷെയ്ഖ് ആലിം, ആരിഫ് ഖാ൯ തുടങ്ങിയവരാണ് ഈ പ്രതിസന്ധി കാലത്തും വിശ്രമമില്ലാതെ ആളുകളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കാ൯ മുന്നിട്ടിറങ്ങി വന്നത്.

 • Share this:

  എണ്ണൂറിലധികം ഹിന്ദു മതവിശ്വാസികളുടെ മരണാനന്തര ചടങ്ങുകൾ അവരുടെ ആചാര പ്രകാരം നടത്തി മതസൗഹാർദ്ദത്തിന്റെ വേറിട്ട മാതൃക കാണിച്ചു തരികയാണ് മഹാരാഷ്ട്രയിലെ യാവാത്മാൽ ജില്ലയിലെ നാല് മുസ്​ലിം ചെറുപ്പക്കാർ. കോവിഡ് ബാധിച്ച് മരണമടഞ്ഞ ആളുകളുടെ മൃതദേഹങ്ങളാണ് ഈ യുവാക്കൾ അവരുടെ വിശ്വാസ പ്രകാരം സംസ്കരിക്കുന്നത്. അബ്ദുൽ ജബ്ബാർ, ഷെയ്ഖ് അഹ്മദ്, ഷെയ്ഖ് ആലിം, ആരിഫ് ഖാ൯ തുടങ്ങിയവരാണ് ഈ പ്രതിസന്ധി കാലത്തും വിശ്രമമില്ലാതെ ആളുകളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കാ൯ മുന്നിട്ടിറങ്ങി വന്നത്.

  കോവിഡ് ബാധയേൽക്കുമോ എന്ന ഭയം കാരണം പലപ്പോഴും ബന്ധുക്കൾ മൃതദേഹങ്ങൾ കൈയൊഴിയുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഈ സാചര്യത്തിലാണ് യാവത്മാലിലെ ക്രിമറ്റോറിയത്തിലെ ഈ യുവാക്കൾ മാതൃകയാവുന്നത്.കൊറോണ ബാധിച്ച് മരണപ്പെട്ട ആളുകളുടെ ബോഡികളാണ് എന്ന ബോധ്യത്തോടു കൂടിയാണ് ഇവർ തങ്ങളുടെ ജീവ൯ അപായപ്പെടുത്തി ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്.

  ദിവസേന നിരവധി പോസിറ്റീവ് കേസുകളാണ് മഹാരാഷ്ട്രയിലെ യാവാത്മാൽ ജില്ലയിൽ റിപ്പോർട്ടു ചെയ്യുന്നത്. ഇതുവരെ ജില്ലയിൽ 45,589 പേർക്ക് വൈറസ് ബാധ സ്ഥിതീകരിക്കുകയും 1157 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.

  Also Read-Covid 19 | സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 25.34

  മഹാമാരിക്ക് മുന്‍പ് മരണമടയുന്നവരുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാ൯ ആയിരക്കണക്കിന് ആളുകൾ വറാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ കോവിഡ് വന്നതിനു ശേഷം എല്ലാം മാറിയെന്നും മരിച്ചവരുടെ സ്വന്തം ബന്ധുക്കൾ പോലും ഉപേക്ഷിക്കുന്ന അവസ്ഥയെത്തിയെന്നും ആളുകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് ഈ യുവാക്കളുടെ പ്രവർത്തനം വേറിട്ടു നിൽക്കുന്നത്.

  മതം, ജാതി, സമുദായങ്ങൾ തുടങ്ങി വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെയാണ് ഇവർ കാണുന്നത്.കഴിഞ്ഞ 17, 18 പതിനെട്ട് വർഷങ്ങളായി അബ്ദുൽ ജബ്ബാറും, ഷെയ്ഖ് അഹ്മദും ഈ ശ്മശാനത്തിൽ ജോലി ചെയ്തു വരുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം വഴിയാണ് ഇരുവരും തങ്ങളുടെ കുടുംബം പോറ്റുന്നത്.കോവിഡ് വന്നതിന് ശേഷം പലപ്പോഴും ബന്ധുക്കളുടെ അകന്പടിയില്ലാതെയാണ് മൃദദേഹങ്ങളെത്തുന്നതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹുവിലുള്ള അപാരമായ വിശ്വാസത്തോടു കൂടി തന്നെയാണ് ഈ കാര്യങ്ങളെക്കു ചെയ്തു പോരുന്നത് എന്ന് പറഞ്ഞ ഇരുവരും ഭാവിയിലും ഇതു തന്നെ തുടരുമെന്നും അറിയിച്ചു.

  Also Read-Covid Vaccine | സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്റെ വില 25 ശതമാനം കുറച്ചു

  കോവിഡ് കാരണം മരണമടയുന്നവരുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കാ൯ മുനിസിപ്പൽ കോർപറേഷ൯ രണ്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരു ടീം രാത്രിയും മറ്റേത് പകലുമാണ് പ്രവർത്തിക്കുന്നത്. ഇരു ടീമുകളും ഹിന്ദു, മുസ്ലിം, ബുദ്ധ മത ആചാരം അനുസരിച്ച് സംസ്കരിക്കാ൯ അറിയുന്നവരാണ്.

  1,79,97,267 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 29,78,709 ആണ് ആക്ടീവ് കേസുകൾ. ഇതുവരെ വാക്സിൻ സ്വീകരിച്ചത് 14,78,27,367 പേരാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ചൊവ്വാഴ്ച്ച ഡ‍ല്ഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 381 പേരാണ്.

  മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 66,358 പേർ. 32.72 ശതമാനമാണ് ഡൽഹിയിലെ പോസിറ്റീവിറ്റി നിരക്ക്. തുടർച്ചയായ ആറാം ദിവസമാണ് ഡൽഹിയിലെ മരണ നിരക്ക് 300 ന് മുകളിലാകുന്നത്.

  First published:

  Tags: Covid 19, Covid death, Maharashtra