HOME » NEWS » Corona »

Covid 19 | കോവിഡ് വ്യാപനം; ഗോവയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ഏപ്രില്‍ 30നുശേഷം സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും നിയന്ത്രണങ്ങളില്‍ വിപുലീകരണം നടത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു

News18 Malayalam | news18-malayalam
Updated: April 21, 2021, 8:39 PM IST
Covid 19 | കോവിഡ് വ്യാപനം; ഗോവയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി
(പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഗോവയില്‍ ബുധനാഴ്ച മുതല്‍ രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കൂടാതെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. എല്ലാ കാസിനോകളും റെസ്‌റ്റോറന്റുകളും സിനിമ ഹാളുകളും 50 ശതമാനം ശേഷിയില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഏപ്രില്‍ 30 വരെ പത്തു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ 30നുശേഷം സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും നിയന്ത്രണങ്ങളില്‍ വിപുലീകരണം നടത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. യോഗത്തില്‍ ആരോഗ്യമന്ത്രി വിശ്വജിത് റാണ, റവന്യൂമന്ത്രി ജെനിഫര്‍ മോണ്‍സെറാട്ട് എന്നിവര്‍ പങ്കെടുത്തു.

Also Read സംസ്ഥാനത്ത് 22,414 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കര്‍ഫ്യൂ സമയങ്ങളില്‍ പെട്രോള്‍, പമ്പുകള്‍, ഫാര്‍മസികള്‍, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവശ്യവസ്തുക്കള്‍ കയറ്റുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഓടിക്കാന്‍ അനുവദിക്കുക. അതേസമയം വ്യവസായങ്ങള്‍ക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കര്‍ഫ്യൂ സമയത്ത് പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്ഷേത്രങ്ങള്‍, പള്ളികള്‍, മുസ്ലീം പള്ളികള്‍ എന്നിവയുള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ബഹുജന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ടെന്നും പരിമിതമായ ആളുകളുമായി ആചാരാനുഷ്ഠാനങ്ങള്‍ തുടരാമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ ചടങ്ങുകളില്‍ 50ല്‍ കൂടുതല്‍ അതിഥികള്‍ ഉണ്ടാകരുതെന്നും 20 പേര്‍ മാതണേ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാവൂ എന്നും സാവന്ത് പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read-ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഒന്നിലധികം കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം; ഐസിഎംആര്‍ പഠനം

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടത്താനിരുന്ന പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷയും ഗോവ ബോര്‍ഡ് മാറ്റിവച്ചു. പരീക്ഷ നടത്തുന്നതിന് 15 ദിവസം മുന്‍പ് ബോര്‍ഡ് പുതിയ തീയതികള്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി സാവന്ത് പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നും ഓണ്‍ലൈന്‍ പരീക്ഷകള്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജനങ്ങളെ അഭിസോബോധന ചെയ്ത് സംസാരിക്കും. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

'ബുധനാഴ്ച രാത്രി എട്ടിന് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എല്ലാ മന്ത്രിമാരും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു'ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം മഹാരാഷ്ട്ര നഗരവികസന മന്ത്രി ഏക്നാഥ് ഷിന്‍ഡെയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. 'സംസ്ഥാനത്ത് സമ്പൂര്‍ണ്ണം ലോക്ഡൗണ്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. പൂര്‍ണ്ണമായ ലോക്ഡൗണ്‍ അല്ലാതെ മറ്റൊരു മര്‍ഗവുമില്ല'അദ്ദേഹം പറഞ്ഞു
Published by: Jayesh Krishnan
First published: April 21, 2021, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories