'ക്വാറന്റൈനിലുളളവരെ മാനസികമായി ബുദ്ധിമുട്ടിക്കരുത്; സമാധാനം കളയരുത്' KSU നേതാവിന്റെ വ്യക്ത്യധിക്ഷേപത്തിന് ഇരയായ യുവതി

ക്വാറന്റൈന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് താൻ കഴിയുന്നതെന്നും പക്ഷേ, നിലവിൽ മാനസികമായി നല്ല ബുദ്ധിമുട്ടുണ്ടെന്നും വിപിത പറഞ്ഞു

Joys Joy | news18
Updated: March 29, 2020, 5:08 PM IST
'ക്വാറന്റൈനിലുളളവരെ മാനസികമായി ബുദ്ധിമുട്ടിക്കരുത്; സമാധാനം കളയരുത്' KSU നേതാവിന്റെ വ്യക്ത്യധിക്ഷേപത്തിന് ഇരയായ യുവതി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 29, 2020, 5:08 PM IST
  • Share this:
കൊല്ലം: സ്വന്തം വീട്ടിൽ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാലും പ്രായമായവർ ഉള്ളതിനാലുമാണ് യുകെയിൽ നിന്നെത്തിയ വിപിത ഹോം ക്വാറന്റൈന് കസിന്റെ വീട്ടിലേക്ക് പോയത്. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച രോഗിയെത്തിയ അതേ വിമാനത്തിൽ ആയിരുന്നു വിപിതയും വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇക്കാരണത്താൽ കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകർ എത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

എന്നാൽ, ഇത് കസിന്റെ വീടിനു സമീപത്തുള്ള യുവാവ് ഒളിച്ചുനിന്ന് ഫോട്ടോ എടുക്കുകയും ചില പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കു വെയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്ന് വിപിത ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു. യുകെയിൽ നിന്ന് എത്തിയതിനു ശേഷം എല്ലാ നിബന്ധനകളും പാലിച്ച് ക്വാറന്റൈനിൽ കഴിയുന്ന തനിക്കെതിരെ വ്യക്ത്യധിക്ഷേപം നടത്തിയതിന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി നൽകിയതായും ഇയാളെ വിളിച്ച് താക്കീത് ചെയ്യാമെന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് പറഞ്ഞതായും വിപിത പറഞ്ഞു.

You may also like:പായിപ്പാട് സംഭവം: കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ [NEWS]ലോക്ക് ഡൗൺ: സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശം [NEWS]മദ്യാസക്തിയുടെ ദൂഷ്യഫലങ്ങൾ; സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 8 മരണങ്ങള്‍ [NEWS]

ആരോഗ്യപ്രവർത്തകർ വീട്ടിൽ വിവരങ്ങൾ അന്വേഷിക്കാൻ എത്തിയപ്പോഴാണ് മതിലിനപ്പുറത്ത് മറഞ്ഞുനിന്നു കൊണ്ട് കെ എസ് യു സംസ്ഥാന സെക്രട്ടറി കൂടിയായ യുവാവ് ഫോട്ടോയും വീഡിയോയും എടുക്കുകയും പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. തുടർന്ന്, നാട്ടുകാരുടെ അനുവാദം വാങ്ങാതെ കസിൻ വീട്ടിൽ തന്നെ താമസിപ്പിച്ചു എന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. പലരും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ, ക്വാറന്റൈന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് താൻ കഴിയുന്നതെന്നും പക്ഷേ, നിലവിൽ മാനസികമായി നല്ല ബുദ്ധിമുട്ടുണ്ടെന്നും വിപിത പറഞ്ഞു. താൻ കാരണം കസിനും കുടുംബവും ബുദ്ധിമുട്ടായോയെന്നൊരു ടെൻഷൻ തനിക്കുണ്ടെന്നും വിപിത തുറന്നു പറഞ്ഞു. വിപിതയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സംഭവം പുറംലോകം ആദ്യം അറിഞ്ഞത്.

വിപിതയുടെ ഫേസ്ബുക്ക് പോസ്റ്റ്,മാർച്ച് 18 നാണ് UK യിൽ നിന്നും നാട്ടിൽ എത്തുന്നത്. എയർപോർട്ടിൽ നിന്നും നേരെ എത്തി, കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കസിന്റെ വീട്ടിൽ ക്വാറന്റൈൻ ചെയ്യുന്ന ആളാണ് ഞാൻ. എന്റെ വീട്ടിൽ രണ്ട് മുറികൾ മാത്രേയുള്ളൂ. പോരാത്തതിന് 65 ൽ അധികം പ്രായമുള്ള രണ്ട് പേരും. അതിനാലാണ് ഊന്നിൻ മൂട് മൂലക്കടയിലുള്ള കസിന്റെ വീട് (Pradeep, Thenguvila Veed, Karimbaloor, Puthenkulam PO, Oonninmood) തെരഞ്ഞെടുത്തതും. അവിടെ മുകളിലത്തെ നിലയിലാണ് താമസം. ഒരുതവണ ആശുപത്രിയിൽ പോവാനല്ലാതെ ഒരിക്കൽ പോലും താഴത്തെ നിലയിൽ ഇറങ്ങുകയോ കുട്ടികളെ കാണുകയോ ചെയ്തിട്ടില്ല. 18 നു എത്തിയതിനു ശേഷം കോവിഡ് ടെസ്റ്റ്‌ ചെയ്യുകയും
നെഗറ്റീവ് ആണെന്ന് കാണുകയും ചെയ്തു.

കൊല്ലം കോവിഡ് രോഗിക്ക് ഒപ്പം യാത്ര ചെയ്തതിനാൽ ഇന്നലെ ആരോഗ്യ പ്രവർത്തകർ വിവരങ്ങൾ ശേഖരിക്കാൻ
വീട്ടിൽ എത്തുകയുണ്ടായി. ആ സമയത്ത്, തൊട്ടു അയൽപക്കത്തുള്ള ഒരു മഹാൻ (KSU സംസ്ഥാന സെക്രട്ടറി ആണ്,
വീട്ടിൽ രണ്ട് ഡോക്ടർമാരും ഉണ്ട് ) ഒളിച്ചു നിന്ന് ഫോട്ടോ എടുക്കുകയും ചില പ്രാദേശിക ഗ്രൂപ്പുകളിൽ പങ്കു
വെക്കുകയും ഉണ്ടായി. അതിന് ശേഷം നാടുമുഴുവൻ എനിക്ക് കൊവിഡ് ബാധിച്ചിരിക്കുകയാണെന്ന വാർത്തയും
പരന്നു. അതേതുടർന്ന് തുടങ്ങിയ ഫോൺവിളിയാണ് ഇന്നലെ മുതൽ. നാട്ടുകാരുടെ പെർമിഷൻ(?) വാങ്ങാതെ എന്നെ
പാർപ്പിച്ചതിന് എന്റെയും കസിന്റെയും ചെവിക്കല്ലു തകർക്കാനുള്ള ഒരു പ്രത്യേക ത്വരയാണ് വിളിക്കുന്ന
മിക്കവരിലും കാണുന്നത്.

വീട്ടിന്റെ താഴത്തെ നിലയിൽ പോലും ഇറങ്ങാത്ത ഞാൻ അടുക്കളയിൽ എല്ലാർക്കും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു എന്നാണ് അയൽക്കാരൻ ഊളയുടെ അടുത്ത പരാതി (Sixth സെൻസ് ആണോ ഒളി ക്യാമറ ആണോ ആവോ...) ഇയാളുടെ സാമൂഹിക പ്രതിബദ്ധത കിടിലം തന്നെ. ഇതേ ആൾ തന്നെയാണ് കുറച്ചുനാൾ മുൻപ് വീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിന് നൂറിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചത്(ഫോട്ടോ വേണമെങ്കിൽ ചോദിച്ചാൽ മതി, തരാം)
എന്നിട്ടാണ് യഥാക്രമം നിയന്ത്രണം പാലിക്കുന്നവരുടെ മേൽ കുതിര കയറുന്നത്. കസിൻ ക്ഷീണിച്ചു കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസികളായ നാട്ടുകാർ ഫോണിൽ വിളിച്ചു സ്വസ്ഥത കൊടുക്കുന്നില്ല. 'കൊറോണ ബാധിച്ച' എന്നെ താമസിപ്പിച്ചു എന്നതാണ് ചുമത്തപ്പെട്ട 'കുറ്റം'.

വീണ്ടും പറയുന്നു. എന്റെ ആദ്യ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ് ആണ്. എങ്കിലും ഇപ്പോഴും ക്വാറന്റൈൻ ചെയ്യുന്നുണ്ട്. വീടിന്റെ മുകൾനിലയിലെ റൂം വിട്ട് എങ്ങോട്ടും ഇറങ്ങിയിട്ടില്ല. ഇനി അടുത്ത പതിനാലു ദിവസവും അത് തുടരും. ശാരീരിക അകലം മാത്രമേ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുള്ളൂ. മാനസികമായി ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.'
First published: March 29, 2020, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading