നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ലോക്ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടമെത്തിയിട്ടില്ല; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയണം; മുഖ്യമന്ത്രി

  ലോക്ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടമെത്തിയിട്ടില്ല; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയണം; മുഖ്യമന്ത്രി

  അണ്‍ലോക്കിന്റെ ആദ്യഘട്ടത്തിലെത്തുന്ന സാഹചര്യമുണ്ടാകണമെങ്കില്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  പിണറായി വിജയൻ

  പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടമെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണ്‍ലോക്കിന്റെ ആദ്യഘട്ടത്തിലെത്തുന്ന സാഹചര്യമുണ്ടാകണമെങ്കില്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ താഴെയാവുകയും ഐസിയു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിലും താഴെയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു ബെഡുകളുടെ ഉപയോഗം 70 ശതമാനത്തിലധികമാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍േ ഒഴിവാക്കിയാല്‍ രോഗവ്യാപനം കൂടുതല്‍ ശക്തമാവുകയും നിയന്ത്രണാതീതമാവുകയും ചെയ്യും. ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്നത് തടയുന്നതിനായാണ് ലോക്ഡൗണ്‍ തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   Also Read-സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണം പരിഗണനയില്‍; ജൂണ്‍ 15നകം പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കും; മുഖ്യമന്ത്രി

   അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാം.

   വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ നിലവിലുള്ളത് പോലെ മൂന്നു ദിവസം പ്രവര്‍ത്തിക്കും. എന്നാല്‍ പ്രവര്‍ത്തി സമയം വൈകിട്ട് അഞ്ചു മണി വരെയാക്കി.

   Also Read-രമേശ് ചെന്നിത്തലയെ മാറ്റിയ വിഷയത്തില്‍ പ്രതികരിക്കാനില്ല; ഘടകകക്ഷികളുടെ തെറ്റിദ്ധാരണ മാറ്റും; ഉമ്മന്‍ ചാണ്ടി

   വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കടകള്‍, സ്വര്‍ണം, പാദരക്ഷ എന്നീ കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. കള്ളു ഷാപ്പുകള്‍ക്ക് കള്ള് പാഴ്സലായി നല്‍കാന്‍ അനുമതി നല്‍കി. പാഴ്വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ അവ മാറ്റുന്നതിനായി ആഴ്ചയില്‍ രണ്ടു ദിവസം തുറന്നുപ്രവര്‍ത്തിക്കാം.

   അതേസമയം സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്.
   Published by:Jayesh Krishnan
   First published:
   )}