HOME » NEWS » Corona » THE LOCKDOWN SHOULD CONTINUE FOR SIX TO EIGHT WEEKS IN DISTRICTS WHERE TEST POSITIVITY IS HIGH ICMR

Covid 19 | ടെസ്റ്റ് പോസിറ്റിവിറ്റി നരക്ക് കൂടിയ ജില്ലകളില്‍ ആറ് മുതല്‍ എട്ടു ആഴ്ച വരെ ലോക്ഡൗണ്‍ തുടരണം; ഐസിഎംആര്‍

കര്‍ശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നരിക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിയൂ

News18 Malayalam | news18-malayalam
Updated: May 12, 2021, 5:35 PM IST
Covid 19 | ടെസ്റ്റ് പോസിറ്റിവിറ്റി നരക്ക് കൂടിയ ജില്ലകളില്‍ ആറ് മുതല്‍ എട്ടു ആഴ്ച വരെ ലോക്ഡൗണ്‍ തുടരണം; ഐസിഎംആര്‍
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നരക്ക് കൂടുതലുള്ള ജില്ലകളില്‍ ആറ് മുതല്‍ എട്ടു ആഴ്ച വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഐസിഎംആര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

'രാജ്യത്ത് 718 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ കൂടുതലാണ്. ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം ജില്ലകളില്‍ കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരണം'അദ്ദേഹം വ്യക്തമാക്കി.

Also Read- Covid 19 | ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങും; പ്രതീക്ഷയേകി കേംബ്രിഡ്ജ് സർവകലാശാല പഠനം

അതേസമയം ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35ല്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വലിയ ദുരന്തം തലസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നരിക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിയൂ.

രാജ്യത്ത് കോവിഡ് കേസുകള്‍ പ്രതിദിനം മൂന്നു ലക്ഷത്തിലധികമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ ഓക്‌സിജന്‍, ചികിത്സാ സൗകര്യങ്ങള്‍ക്കും ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഏപ്രില്‍ 15 ന് നടന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ നിര്‍ദേശിച്ചിരുന്നായും അദ്ദേഹം വ്യക്തമാക്കി.

Also Read-ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്; കേന്ദ്രമന്ത്രി വി മുരളീധരന്‍

അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 3,48,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ 3,55,338 പേര്‍ ഡിസ്ചാര്‍ജ് ആയി. ഇതോടെ ആകെ ഡിസ്ചാര്‍ജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങള്‍

മഹാരാഷ്ട്ര- 40,956
കര്‍ണാടക-39,510
കേരളം- 37,290
തമിഴ്‌നാട്-29,272
ഉത്തര്‍പ്രദേശ്-20,445

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 3.48 ലക്ഷം കേസുകളില്‍ 48.06 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നു മാത്രം 11.75 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും മഹാരാഷ്ട്രയിലാണ്. 793 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത്. കര്‍ണാടകയില്‍ ഇന്നലെ 480 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
Published by: Jayesh Krishnan
First published: May 12, 2021, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories