HOME » NEWS » Corona » THE METHOD OF DETERMINING COVID MORTALITY IN THE STATE WILL CHANGE THE DECISION FOLLOWS CRITICISM FROM THE OPPOSITION

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ നിശ്ചയിക്കുന്ന രീതി മാറും; തീരുമാനം പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന്

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്നതില്‍ സംസ്ഥാന സമിതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു

News18 Malayalam | news18-malayalam
Updated: June 3, 2021, 8:36 PM IST
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ നിശ്ചയിക്കുന്ന രീതി മാറും; തീരുമാനം പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന്
covid death
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്ന രീതി മാറ്റം വരുത്തും. പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്നതില്‍ സംസ്ഥാന സമിതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ് ബാധിച്ചാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. പുതിയ രീതി അനുസരിച്ച് ജില്ലാ തലത്തില്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read-Kerala Lockdown | ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,01,78,932 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709, ഇടുക്കി 735, എറണാകുളം 4973, തൃശൂര്‍ 1634, പാലക്കാട് 2758, മലപ്പുറം 4143, കോഴിക്കോട് 1878, വയനാട് 487, കണ്ണൂര്‍ 1654, കാസര്‍ഗോഡ് 545 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,90,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,20,028 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,83,851 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2907 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read-Covid 19 | കോവിഡില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ 'സര്‍ജ് പ്ലാന്‍'; ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ നാലിന് രാവിലെ 9 മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ ഒമ്പത് വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല.
Published by: Jayesh Krishnan
First published: June 3, 2021, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories