നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് വ്യാപനം; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്

  Covid 19 | കോവിഡ് വ്യാപനം; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്

  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത 'ബാക് ടു ബേസിക്‌സ്' ക്യാമ്പെയ്ന്‍ ശക്തിപ്പെടുത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു

  COVID 19

  COVID 19

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത 'ബാക് ടു ബേസിക്‌സ്' ക്യാമ്പെയ്ന്‍ ശക്തിപ്പെടുത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

   കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം എന്നിവ കൃത്യമായി പാലക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കൂടാതെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.

   Also Read 'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?' മകനെ ഭീഷണിപ്പെടുത്തിയവരോട് സുഹ്‌റ മമ്പാട്

   സംസ്ഥാനത്ത് പുറത്തു നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. എട്ടു ദിവസം കഴിയുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും വോട്ടു ചെയ്യാനെത്തിയവര്‍ക്കും കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

   അതേസമയം സീറോ സര്‍വയലന്‍സ് സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് കോവിഡ് വന്നുപോയവര്‍ 10.76 ശതമാനം മാത്രമാണ്. 89 ശതമാനം ആളുകളില്‍ കോവിഡ് ബാധിക്കാത്തതിനാല്‍ എല്ലാവരും ജാഗ്രത തുടരണമെന്നും ആരോഗ്യ വരുപ്പ് അറിയിച്ചു. 45 വയസ് കഴിഞ്ഞവര്‍ വാക്‌സിന്‍ എടുക്കണമെന്നും അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 37,56,751 പേര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസും 4,47,233 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

   കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ 60,554 പരിശോധനകളാണ് നടത്തിയത്. കൂടാതെ പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ ബാക് ടു ബേസിക്‌സ് ക്യാമ്പെയിന്‍ എല്ലാവരും ഏറ്റെടുക്കണെമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

   അതേസമയം വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം എന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ പുതിയ തീരുമാനം എന്ന രീതിയില്‍ വ്യാഴാഴ്ച വന്നതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

   നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തില്‍ നിന്ന് മടങ്ങി പോകുന്നവര്‍, ക്വാറന്റീനില്‍ കഴിയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ ഇവിടെ കഴിയുന്നുണ്ടെങ്കില്‍ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.

   കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. ഇന്ന് മുതല്‍ പൊലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന വ്യാപകമാക്കാനും തീരുമാനമായി.
   Published by:Jayesh Krishnan
   First published:
   )}