നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | കേരളത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് 20 ദിവസത്തിന് ശേഷം

  COVID 19 | കേരളത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് 20 ദിവസത്തിന് ശേഷം

  ഈ മാസം 11 ന് പത്ത് കോവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ശേഷം ആദ്യമായാണ് പത്തിലധികം കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്. 

  news18

  news18

  • Share this:
  തിരുവനന്തപുരം: ഏപ്രിൽ 2 ന് 21 കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിന്റെ ഗ്രാഫ് ഇത്രയും ഉയരുന്നതും ആദ്യമായാണ്. സംസ്ഥാനത്ത് പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്തില്‍ കൂടുതല്‍ പേർക്ക് ഒന്നിച്ച് കോവിഡ് പോസിറ്റീവ് ആകുന്നത്.

  ഈ മാസം 11 ന് പത്ത് കോവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ശേഷം ആദ്യമായാണ് പത്തിലധികം കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്.

  കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങൾ

  മാര്‍ച്ച് 23 - 28 പോസിറ്റീവ്
  മാർച്ച് 26 - 19 പോസിറ്റീവ്
  മാർച്ച് 27 - 39 പോസിറ്റീവ്
  മാർച്ച് 29 - 20 പോസിറ്റീവ്
  മാര്‍ച്ച 30 - 30 പോസിറ്റീവ്
  ഏപ്രിൽ 1 - 24 പോസിറ്റീവ്
  ഏപ്രിൽ 2 - 21പോസിറ്റീവ്
  ഏപ്രിൽ 21 - 19 പോസിറ്റീവ്


  കഴിഞ്ഞ 10 ദിവസത്തെ കോവിഡ് പോസിറ്റീവ് കണക്കുകൾ

  ഏപ്രിൽ 11 - 10 പോസിറ്റീവ്
  ഏപ്രിൽ12  -   2 പോസിറ്റീവ്
  ഏപ്രിൽ 13  - 3 പോസിറ്റീവ്
  ഏപ്രിൽ 14   - 8 പോസിറ്റീവ്
  ഏപ്രിൽ 15  - 7 പോസിറ്റീവ്
  ഏപ്രിൽ 16  - 7 പോസിറ്റീവ്
  ഏപ്രിൽ 17  - 1 പോസിറ്റീവ്
  ഏപ്രിൽ 18  - 4 പോസിറ്റീവ്
  ഏപ്രിൽ. 19 - 2 പോസിറ്റീവ്
  ഏപ്രിൽ. 20 - 6 പോസിറ്റീവ്
  ഏപ്രിൽ. 21 - 19 പോസിറ്റീവ്

  പത്ത് കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ണൂരിൽ അതീവ ജാഗ്രതാ നിർദേശം നിലവിൽ വന്നു. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് എത്തിയ രണ്ട് പേർക്കും ഉത്തർപ്രദേശിൽ നിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

  അതിർത്തികളിൽ സമ്പർക്കത്തിലൂടെ രോഗം പകർന്നത് രണ്ട് പേർക്കാണ്. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം നിയന്ത്രിച്ച് നിർത്താനായെന്നാണ് സംസ്ഥാനം ഇപ്പോഴും കരുതുന്നത്.
  First published:
  )}