നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോഴിക്കോട് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക്

  കോഴിക്കോട് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക്

  കൊവിഡ് കേസുകൾ കുത്തനെ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട്ട് കടുത്ത നിയന്ത്രണങ്ങളിലേക്ക്

  മിഠായി തെരുവ്

  മിഠായി തെരുവ്

  • Share this:
  കോഴിക്കോട്:  ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.  92 കേസുകൾ ഒരു ദിവസം ഉണ്ടാകുന്നത് ജില്ലയിൽ ഇതാദ്യം. പകുതിയും സമ്പർക്ക കേസുകളാണ്. ഉറവിടം അറിയാത്ത നാലു കൊവിഡ് കേസുകളാണ്  കോഴിക്കോടുള്ളത്. വളയം, പെരുമണ്ണ, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഉറവിടമറിയാത്ത കേസുകൾ.

  കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെ കൂടുതൽ കേസുകളുണ്ടായ ഭാഗങ്ങളിൽ 41 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കോർപറേഷൻ പരിധിയിൽ 11 കേസുകളുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്ക കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത വില്യാപ്പള്ളിയിൽ 12 ഉം നദാപുരം ആറും വടകര നഗരസഭാ പരിധിയിലും  പുതുപ്പാടിയിലും മുന്ന് വീതവും മണിയും രണ്ടും ചങ്ങരോത്ത്, ചെക്യാട്, തുണേരി, ഏറാമല ഓരോ കേസുകളുമാണുള്ളത്. വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാങ്ങളിൽ നിന്നുമായി എത്തിയവരാണ് കൊവിഡ് പൊസിറ്റീവ് ആയ അവശേഷിക്കുന്നവർ.
  TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [PHOTOS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
  പത്ത് കണ്ടെയ്മെന്റ് സോണുകളാണ് ജില്ലയിലുള്ളത്. ഇന്നലെ മാത്രം പുതുതായി മൂന്ന് കണ്ടെയ്മെൻറ് സോണുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപറേഷനിലെ പൂളക്കടവ്,  പാറോപ്പടി, ഒളവണ്ണ പഞ്ചായത്തിലെ പാലാഴി ഈസ്റ്റ് വളയം പഞ്ചായത്തിലെ വണ്ണാർക്കണ്ടി, ചെക്കോറ്റ, മണിയാല, വളയം ടൗൺ വാർഡുകളിലും വില്യാപ്പളളി, പെരുമണ്ണ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും പെരുവയൽ പഞ്ചായത്തിലെ പുവാട്ട് പറമ്പ് , കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ ഹോട്ടലുകളും കണ്ടെയ്മെന്റ് സോണുകളിലാണ്.

  കൊവിഡ് കേസുകൾ കുത്തനെ വർധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് കോഴിക്കോട്. നിലവിൽ എല്ലാ ഞായറാഴ്ച്ചകളിലും ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ആണ്. ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. കൂടുതൽ ആളുകളെത്തുന്ന സ്ഥലങ്ങൾ അടച്ചിടുന്ന കാര്യങ്ങൾ ഉൾപ്പെടെ ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
  Published by:Naseeba TC
  First published: