COVID 19 | പശ്ചിമ കൊച്ചിയിൽ ആശങ്ക; രോഗികളുടെ എണ്ണം 400ലേക്ക്

കേസുകൾ കുറവായ വാർഡുകൾ തുറന്നു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പാലിച്ചു തോപ്പുംപടി ഹാർബർ തുറക്കും. ബോട്ടുകളുടെ അറ്റകുറ്റപണികളും നടത്തും.

News18 Malayalam | news18
Updated: August 13, 2020, 11:36 PM IST
COVID 19 | പശ്ചിമ കൊച്ചിയിൽ ആശങ്ക; രോഗികളുടെ എണ്ണം 400ലേക്ക്
news18
  • News18
  • Last Updated: August 13, 2020, 11:36 PM IST
  • Share this:
കൊച്ചി: എറണാകുളം ജില്ലയിൽ പശ്ചിമ കൊച്ചിയിൽ ആശങ്ക പടരുന്നു. ഇതുവരെ ഈ മേഖലയിൽ റിപ്പോർട്ട്‌ ചെയ്തത് 376 പോസിറ്റീവ് കേസുകൾ. ഒരു വാർഡിൽ മാത്രം 96 കേസുകൾ ഉണ്ട്. ചെല്ലാനത്തെ അപേക്ഷിച്ച് നിരക്ക് വളരെ കൂടുതലാണ്. പശ്ചിമ കൊച്ചിയിൽ ഉടൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കും.

ജില്ലയിൽ പ്രതിദിനടെസ്റ്റുകൾ 6000 ആക്കി ഉയർത്തുമെന്നു മന്ത്രി വി.എസ് സുനിൽ കുമാർ അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത്‌ നിന്നും വലിയ രീതിയിൽ സഹകരണം ഇല്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 4000 ത്തിൽ അധികം ടെസ്റ്റുകൾ കൊച്ചി മേഖലയിൽ മാത്രം നടത്തിയിട്ടുണ്ട്.

പശ്ചിമ കൊച്ചിയിലെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും അടിയന്തര യോഗം വരും ദിവസം ചേരും. കൊച്ചിയിൽ പ്രവർത്തിക്കുന്ന സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാൻ അനുമതി നൽകും. എന്നാൽ, ആ പ്രദേശത്തുള്ള ജീവനക്കാരെ മാത്രമേ അനുവദിക്കൂ. എന്നാൽ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ കഴിയില്ല.

You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]
കേസുകൾ കുറവായ വാർഡുകൾ തുറന്നു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പാലിച്ചു തോപ്പുംപടി ഹാർബർ തുറക്കും. ബോട്ടുകളുടെ അറ്റകുറ്റപണികളും നടത്തും. ജില്ലയിലെ ഹാർബറുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറക്കും.
എറണാകുളം പി.വി.എസ് ആശുപത്രി  20നു തുറക്കും. ബി ലെവൽ ട്രീറ്റ്മെന്റ് ചികിത്സാ കേന്ദ്രമാകും ഇത്.
Published by: Joys Joy
First published: August 13, 2020, 11:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading