നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ഓഗസ്റ്റില്‍ ആരംഭിക്കും; എസ്ബിഐ റിപ്പോര്‍ട്ട്

  Covid 19 | കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ഓഗസ്റ്റില്‍ ആരംഭിക്കും; എസ്ബിഐ റിപ്പോര്‍ട്ട്

  ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ കുറയുകയും ഓഗസ്റ്റ് മാസത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മാസം ആരംഭിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടിയാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

   വാക്‌സിനേഷന്‍ ആണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ കുറയുകയും ഓഗസ്റ്റ് മാസത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

   കോവിഡ് രണ്ടാം തരംഗം കുറയുമ്പോഴും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

   Also Read-Covid 19 | ഏത് വാക്സിനാണ് കൂടുതൽ ഫലപ്രദം? ഓരോ വാക്സിന്‍റെയും ഫലപ്രാപ്തി നിരക്ക് അറിയാം

   രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 39,796 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് മൂലം 723 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് പ്രതിദിനം 40 ലക്ഷം വാക്‌സിന്‍ കുത്തിവെപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

   കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കോ-വിന്‍ പ്ലാറ്റ്‌ഫോം ഓപ്പണ്‍ സോഴ്സ് ആക്കുകയാണെന്നും സാങ്കേതികവിദ്യയില്‍ താല്‍പ്പര്യമുള്ള ഏത് രാജ്യത്തിനും ലഭ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കോണ്‍വിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ഓളം രാജ്യങ്ങള്‍ തങ്ങളുടെ വാക്‌സിനേഷനായി കോവിന്‍ അപ്ലിക്കേഷനില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കാനഡ, മെക്‌സിക്കോ, നൈജീരിയ, പനാമ, ഉഗാണ്ട എന്നിവയാണ് ആപ്ലിക്കേഷന്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍നിന്ന് സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങള്‍.

   അതേസമയം കേരളത്തില്‍ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   Also Read-'കോവിഡ് വകഭേദങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വാക്സിനെടുക്കാത്ത ആളുകളിൽ'; മുന്നറിയിപ്പുമായി വിദഗ്ദ്ധർ

   കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,36,36,292 സാമ്പിളുകളാണ് പരിശോധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,346 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1209, കൊല്ലം 1290, പത്തനംതിട്ട 459, ആലപ്പുഴ 607, കോട്ടയം 300, ഇടുക്കി 318, എറണാകുളം 1105, തൃശൂര്‍ 1513, പാലക്കാട് 943, മലപ്പുറം 1188, കോഴിക്കോട് 1041, വയനാട് 314, കണ്ണൂര്‍ 406, കാസര്‍ഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,66,806 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Jayesh Krishnan
   First published:
   )}