HOME » NEWS » Corona » THE VACCINE WOULD PROVIDE PROTECTION FOR UP TO 8 10 MONTHS SAYS AIIMS DIRECTOR JK

Covid 19 | വാക്സിന്‍ എടുത്താല്‍ 8-10 മാസം വരെ സംരക്ഷണം ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍

രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിന് വലിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദേഹം പറഞ്ഞു

News18 Malayalam | news18-malayalam
Updated: March 20, 2021, 6:12 PM IST
Covid 19 | വാക്സിന്‍ എടുത്താല്‍ 8-10 മാസം വരെ സംരക്ഷണം ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്‍ അണുബാധയില്‍ നിന്ന് എട്ടു മുതല്‍ പത്തു മാസം വരെ സംരക്ഷണം നല്‍കാന്‍ കഴിവുള്ളതായിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഐപിഎസ്(സെന്‍ട്രല്‍) അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിന് വലിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നതിന് കാരണം ജനങ്ങള്‍ പകര്‍ച്ചവ്യാധി അവസാനിച്ചതായി ധരിക്കുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വരുന്നതുമാണ് കാരണമെന്ന് അദേഹം ചൂണ്ടിക്കാട്ടി.

''കോവിഡ് വ്യാപനത്തിന് പല കാരണങ്ങളുണ്ട്. എന്നാല്‍ ജനങ്ങള്‍ പകര്‍ച്ചവ്യാധിയെ നേരിടുന്ന മനോഭാവത്തിലുണ്ടായ വ്യത്യാസമാണ് പ്രധാന കാരണം. പകര്‍ച്ച വ്യാധി അവസാനിച്ചു എന്നാണ് ജനങ്ങള്‍ കരുതുന്നത്. കൂടാതെ ആളുകള്‍ നടത്തുന്ന അനിവാര്യമല്ലാത്ത യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുമാണ്'' ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. വ്യാപനത്തെ തടയാന്‍ വാക്‌സിന്‍ ഒരു ഉപകരണം മാത്രമാണ് മറ്റൊന്ന് നിരീക്ഷണവും നിയന്ത്രണവുമാണ് എന്ന് നീതി അയോഗ് അംഗം വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ പരിമിതമായ രീതിയിലാണ് ഉള്ളത് അതിനാലാണ് മുന്‍ഗണന നല്‍കി വാക്‌സിന്‍ വിതരണം നടത്തുന്നത് എന്ന് വി. കെ പോള്‍ വാക്‌സിനേഷന്‍ സംബന്ധിച്ച ചോദ്യത്തിന് പ്രതികരിച്ചു.

''രാജ്യത്ത് വാക്‌സിന്‍ പരിധിയില്ലാതെ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമായിരുന്നു. അത് കഴിയാത്തത് കൊണ്ടാണ് എല്ലാവരിലേക്കും വാകസിന്‍ എത്താത്തത്. അതിനാലാണ് മിക്ക രാജ്യങ്ങളിലും മുന്‍ഗണന നല്‍കി വാക്‌സിനേഷന്‍ നടത്തുന്നത്' വി കെ പോള്‍ പറഞ്ഞു. രോഗവസ്ഥയിലുള്ളവരും പ്രായം കൂടിയവരിലുമാണ് ഏറ്റവും കൂടുതല്‍ മരണ നിരക്ക് കാണുന്നതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താലാണ് മുന്‍ഗണനാ നല്‍കി ഈ വിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്നും അദേഹം പറഞ്ഞു.

Also Read- ചൈനയുടെ വാക്സിൻ സ്വീകരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാക് പ്രധാനമന്ത്രിക്ക് കോവിഡ്

'നിലവില്‍ രണ്ടു വാക്‌സിനുകള്‍ക്കും തുല്യ ഫലപ്രാപ്തിയാണ് ഉള്ളത്. ഇവ തുല്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുകയും വളരെ ശക്തവുമാണ്. രണ്ടും തല്യമായി ഫലപ്രദമായതിനാല്‍ നമ്മള്‍ ഇവ സ്വീകരിക്കാം'= ഗുലേറിയ പറഞ്ഞു. രാജ്യത്ത് നിലവില്‍ നാലു കോടിയിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിനേഷന്റെ നിലവിലെ ഘട്ടത്തില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും രോഗാവസ്ഥയിലുള്ളവര്‍ക്കും ആണ് വാക്‌സിന്‍ നല്‍കുന്നത്.

കേരളത്തില്‍ ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
Published by: Anuraj GR
First published: March 20, 2021, 6:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories