കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് നല്‍കാനുള്ള ആന്റി ഫംഗല്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ ബി എന്നീ മരുന്നനുകളുടെ സ്റ്റോക്ക് തീര്‍ന്നിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ച് 17 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
കോവിഡ് 19, പ്രമേഹം ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശരീരത്തിലെ പ്രതിരോധ ശേഷി നഷ്ടമായവര്ക്കൊുമാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്. വൃക്ക രോഗമുള്ളവര്‍ക്ക് ലൈപോസോമല്‍ ആംഫോടെറിസിനാണ് നല്‍കേണ്ടത്. എന്നാല്‍ ഇതിന് കൂടുതല്‍ ക്ഷാമമാണ് നേരിടുന്നത്.
Also Read-വാക്സിൻ നയത്തിൽ മാറ്റമില്ല; ഒറ്റ ഡോസ് നൽകാൻ നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ
അതേസമയം ബ്ലാക്ക് ഫംഗസ് ബാധിച്ച് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്. പാലക്കാട് കൊട്ടശ്ശേരി സ്വാദേശി വസന്തയാണ് മരിച്ചത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Also Read-കിടപ്പ് രോഗികളുടെ കോവിഡ് വാക്സിനേഷന്: ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂര്‍ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂര്‍ 1502, കാസര്‍ഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,64,008 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,26,515 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,493 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.