HOME » NEWS » Corona » THERE IS NO NEED TO IMPOSE A LOCKDOWN IN GUJARAT SAYS CM VIJAY RUAPNI

Covid 19 | ഗുജറാത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി വിജയ് രൂപാനി

സംസ്ഥാനത്ത് ഇതിനോടകം 20 നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: April 20, 2021, 9:18 PM IST
Covid 19 | ഗുജറാത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി വിജയ് രൂപാനി
Vijay Rupani
  • Share this:
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. സംസ്ഥാനത്ത് ഇതിനോടകം 20 നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. '20 നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ മൂന്നിന് സംസ്ഥാനത്തെ ആശുപത്രികളില്‍ 3,000 കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളുടെ എണ്ണവും ഞങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് മെഡിക്കല്‍ ഓക്‌സിജന്റെ ഉയര്‍ന്ന ഉപഭോഗത്തിലേക്ക് നയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read- Covid 19 | ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്നു; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

അതേസമയം ഗുജറാത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി രണ്ടാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച ഐഎംഎ സംസ്ഥാന ബ്രാഞ്ച് ഹൈക്കോടതിയില്‍ ശുപാര്‍ശ നല്‍കിയിരുന്നു. 'സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണിനെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന്തിനെ കുറിച്ച് ആലോചിക്കണം' ഐഎംഎ ഗുജറാത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ദേവേന്ദ്ര പട്ടേല്‍ ഹൈക്കോടതിയെ അറിയിച്ചു.

രാഷ്ട്രീയ-സാമൂഹിക-മതപരമായ എല്ലാത്തരം സമ്മേളനങ്ങളെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും നിരോധിക്കണം. സാധ്യമെങ്കില്‍ സര്‍ക്കാര്‍ 14 ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ 11,403 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 117 മരണങ്ങളും രേഖപ്പെടുത്തി.

അതേസമയം മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ശുപാര്‍ശ ചെയ്തു. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് രണ്ടു മന്ത്രിമാര്‍ സൂചന നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെയും ഓക്സിജന്റെ ലഭ്യത കുറവും കണക്കിലെടുത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തതായി മഹരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ബുധനാഴ്ച രാത്രി എട്ടിന് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എല്ലാ മന്ത്രിമാരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്'അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാത്രി ലോക്ഡൗണ്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് ടോപ്പെ അറിയിച്ചു. 'മെഡിക്കല്‍ ഓക്സിജന്റെ ലഭ്യതകുറവ് കണക്കിലെടുത്ത് മഹാരാഷ്ട്ര പൂര്‍ണമായി അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും'മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.
Published by: Jayesh Krishnan
First published: April 20, 2021, 9:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories