നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഓണത്തിന് ശേഷം ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വര്‍ധന ഉണ്ടായില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

  Covid 19 | ഓണത്തിന് ശേഷം ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വര്‍ധന ഉണ്ടായില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

  ആശുപത്രികളില്‍ അഡ്മിറ്റായവരുടെ എണ്ണം വര്‍ധിച്ചില്ലെന്നും വാക്‌സിന്‍ എടുത്തവരില്‍ ചിലര്‍ക്ക് രോഗബാധ ഉണ്ടാകുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ശേഷം ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വര്‍ധന ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ല. ആശുപത്രികളില്‍ അഡ്മിറ്റായവരുടെ എണ്ണം വര്‍ധിച്ചില്ലെന്നും വാക്‌സിന്‍ എടുത്തവരില്‍ ചിലര്‍ക്ക് രോഗബാധ ഉണ്ടാകുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്.

   കോവിഡ് മൂന്നാംഘട്ട പ്രതിരോധത്തിനുള്ള 'ബി ദ വാരിയര്‍' ക്യാംപെയിന് മുഖ്യമന്ത്രി തുടക്കമിട്ടു. കോവിഡ് പ്രതിരോധത്തിന് എല്ലാവര്‍ക്കും പങ്കാളികളാകാമെന്നതാണ് ക്യാംപെയിന്റെ അടിസ്ഥാന സന്ദേശം. വാക്‌സിന്‍ എടുത്തവരില്‍ വലിയ മരണം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് രോഗം വരികയാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

   പ്രായാധിക്യമുള്ളവരാണ് കൂടുതലും കോവിഡ് ബാധിച്ച് മരിച്ചത്. പ്രായം ചെന്നവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   Also Read-'ക്വറന്‍റീൻ ലംഘിച്ചാൽ സ്വന്തം ചെലവിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറണം; വൈകാതെ രോഗവ്യാപനം പിടിച്ചു കെട്ടും': മുഖ്യമന്ത്രി

   സംസ്ഥാനത്തെ ജനസംഖ്യയുടെ 60ശതമാനം പേര്‍ കോവിഡ് പ്രിതിരോധ വാക്സിന്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും രോഗബാധയുണ്ടാകുന്നുണ്ടെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 വയസിന് മുകളില്‍ പ്രായമുള്ള 75 ശതമാനം പേര്‍ ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചു.

   2,15,72491 പേര്‍ക്ക് ആദ്യഡോസും 79,90,200 പേര്‍ക്ക് അഥവാ 27.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്‍കിയിട്ടുണ്ട്. മൊത്തം ജനസംഖ്യയെടുത്താല്‍ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സീന്‍ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്സീനേഷന്‍ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്.

   Also Read-'ക്വറന്‍റീൻ ലംഘിച്ചാൽ സ്വന്തം ചെലവിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറണം; വൈകാതെ രോഗവ്യാപനം പിടിച്ചു കെട്ടും': മുഖ്യമന്ത്രി

   പരമാവധി പേര്‍ക്ക് എത്രയും വേ?ഗം വാക്സീന്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്സീന്‍ നല്‍കി. ആഗസ്റ്റില്‍ മാത്രം 88 ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കാന്‍ പ്രത്യേക യജ്ഞം തന്നെ നടത്തിയിരുന്നു.
   Published by:Jayesh Krishnan
   First published: