നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • അടച്ചുപൂട്ടല്‍ ലംഘനത്തിന് 1736 പേർക്കെതിരെ കേസെടുത്തു; നിരോധനാജ്ഞ ലംഘിച്ചതിന് 25 കേസും 11 അറസ്റ്റും

  അടച്ചുപൂട്ടല്‍ ലംഘനത്തിന് 1736 പേർക്കെതിരെ കേസെടുത്തു; നിരോധനാജ്ഞ ലംഘിച്ചതിന് 25 കേസും 11 അറസ്റ്റും

  മാസ്ക് ധരിക്കാത്ത 8034 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് മൂന്നുകേസുകളും രജിസ്റ്റര്‍ ചെയ്തു.

  Representative image.

  Representative image.

  • Share this:
   തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1736 പേര്‍ക്കെതിരെ കേസെടുത്തു. 591 പേർ അറസ്റ്റിലാകുകയും 56 വാഹനങ്ങൾ  പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്ത 8034 സംഭവങ്ങളാണ് സംസ്ഥാനത്ത്  റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് മൂന്നുകേസുകളും രജിസ്റ്റര്‍ ചെയ്തു.

   നിരോധനാജ്ഞ ലംഘിച്ചതിന് ശനിയാഴ്ച സംസ്ഥാനത്ത് 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 11 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, കൊല്ലം സിറ്റി നാല് , ഇടുക്കി രണ്ട്, തൃശൂര്‍ സിറ്റി ഒന്‍പത്, കോഴിക്കോട് സിറ്റി ഒന്‍പത് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റിയില്‍ പത്തു പേരും ഇടുക്കിയില്‍ ഒരാളും അറസ്റ്റിലായി.

   Also Read സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്; 22 മരണം

   ജില്ല തിരിച്ചുള്ള കണക്ക് (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

   തിരുവനന്തപുരം സിറ്റി - 296, 27, 10
   തിരുവനന്തപുരം റൂറല്‍ - 217, 159, 8
   കൊല്ലം സിറ്റി - 186, 28, 6
   കൊല്ലം റൂറല്‍ - 640, 0, 0
   പത്തനംതിട്ട - 31, 27, 3
   ആലപ്പുഴ- 80, 46, 4
   കോട്ടയം - 21, 11, 0
   ഇടുക്കി - 12, 3, 0
   എറണാകുളം സിറ്റി - 12, 10, 1
   എറണാകുളം റൂറല്‍ - 35, 32, 1
   തൃശൂര്‍ സിറ്റി - 21, 37, 3
   തൃശൂര്‍ റൂറല്‍ - 9, 16, 1
   പാലക്കാട് - 6, 4, 0
   മലപ്പുറം - 14, 19, 0
   കോഴിക്കോട് സിറ്റി - 40, 40, 6
   കോഴിക്കോട് റൂറല്‍ - 46, 45, 5
   വയനാട് - 19, 0, 8
   കണ്ണൂര്‍ - 4, 3, 0
   കാസര്‍ഗോഡ് - 47, 84, 0
   Published by:Aneesh Anirudhan
   First published:
   )}