HOME » NEWS » Corona » THERE WERE 31443 NEWLY REPORTED COVID 19 CASES IN THE COUNTRY

മൂന്നാം തരംഗത്തിന്റെ ഭീതിക്കിടെ ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്കുകള്‍; പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31,443 കേസുകള്‍

രാജ്യത്ത് 31,443 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: July 13, 2021, 12:44 PM IST
മൂന്നാം തരംഗത്തിന്റെ ഭീതിക്കിടെ ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്കുകള്‍; പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31,443 കേസുകള്‍
(പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. പ്രതിദിന കോവിഡ് കേസുകളില്‍ എണ്ണം കുറഞ്ഞു വരികയാണ്. എന്നാല്‍ കോവിഡ് മുന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് 31,443 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

118 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനമാണ്. 97.28 ശതമാനമായി രോഗമമുക്തി നിരക്ക് ഉയര്‍ന്നു. എന്നാല്‍ കോവിഡ് ബാധിച്ച് 2,020 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,32,778 കോവിഡ് രോഗികളാണ്. എന്നാല്‍ ഇതുവരെ 38,14,67,646 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Also Read-സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.

Also Read-അൽപം ലോക്ക്ഡൗൺ ഇളവ്: ബാങ്കുകൾ അഞ്ച് ദിവസം; ABC കടകൾ എട്ടുമണിവരെ; ശനി, ഞായർ അടച്ചിടൽ തുടരും

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,447 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 1177, പത്തനംതിട്ട 359, ആലപ്പുഴ 669, കോട്ടയം 506, ഇടുക്കി 227, എറണാകുളം 1046, തൃശൂര്‍ 1222, പാലക്കാട് 1023, മലപ്പുറം 1485, കോഴിക്കോട് 1378, വയനാട് 282, കണ്ണൂര്‍ 578, കാസര്‍ഗോഡ് 597 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,11,093 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,46,870 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,81,673 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,56,888 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,785 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1862 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Published by: Jayesh Krishnan
First published: July 13, 2021, 12:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories