നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കര്‍ണാടകയില്‍ അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ല; ഇളവുകള്‍ പ്രഖ്യാപിച്ചു

  കര്‍ണാടകയില്‍ അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ല; ഇളവുകള്‍ പ്രഖ്യാപിച്ചു

  രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ച അഞ്ചു മണി വരെയുള്ള രാത്രികാല കാര്‍ഫ്യൂ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

  News18 Malayalam

  News18 Malayalam

  • Share this:
   ബെംഗളൂരു: കര്‍ണാടകയില്‍ അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ ജാഗ്രത തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ച അഞ്ചു മണി വരെയുള്ള രാത്രികാല കാര്‍ഫ്യൂ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

   ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും അടഞ്ഞ് തന്നെ കിടക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനനുമതി നല്‍കി.

   കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് പരിശീലന ആവശ്യങ്ങള്‍ക്കായി സ്വിമ്മിങ് പൂളുകളുകള്‍ക്കും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ക്കും സ്റ്റേഡിയങ്ങളും തുറക്കാവുന്നതാണ്. വിവാഹ ചടങ്ങുകള്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 100 ആയി ക്രമീകരിച്ചു. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

   Also Read-സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരം പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

   രാത്രികാല കര്‍ഫ്യൂവില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനനുമതി.

   അതേസമയം കോവിഡ് കേസുകള്‍ കൂടുതലുള്ള കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയച്ചു. അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

   കേരളത്തിലേക്കുള്ള സംഘത്തെ പൊതു ജനാരോഗ്യ വിദഗ്ധയായ ഡോ. രുചി ജെയിന്‍ നയിക്കും. കൃത്യമായ ലക്ഷ്യം വച്ചുള്ള കോവിഡ് പ്രതികരണത്തിനും മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംഘങ്ങള്‍ സംസ്ഥാനങ്ങളെ പിന്തുണയ്ക്കും. രണ്ട് അംഗ ഉന്നതതല സംഘത്തില്‍ ഒരു ക്ലിനിഷ്യനും ഒരു പൊതുജനാരോഗ്യ വിദഗ്ധനും ഉള്‍പ്പെടുന്നു.

   Also Read-കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത; കുണ്ടും കുഴികളും സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം; കരാറുകാരനോട് മന്ത്രി

   അതേസമയം രാജ്യത്ത് ഗര്‍ഭിണികള്‍ക്കും ഇനി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി നല്‍കിയത്. നിലവിലുള്ള ദേശീയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയ്ക്ക് കീഴില്‍ ഇനി ഗര്‍ഭിണികളെയും ഉള്‍പ്പെടുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

   Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 12,456 പേർക്ക് കോവിഡ്; മരണം 135

   നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ (എന്‍ടിഎജിഐ) ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, ദുര്‍ബല വിഭാഗക്കാര്‍ എന്നിവര്‍ക്കാണ് നിലവില്‍ വാക്‌സിനേഷന്‍ പദ്ധതി മുന്‍ഗണന നല്‍കുന്നത്. ഇന്നുവരെ, ഗര്‍ഭിണികളൊഴികെ മറ്റെല്ലാ വിഭാഗക്കാരും കോവിഡ് വാക്‌സിനേഷന് അര്‍ഹരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭിണികളെയും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമാക്കി.
   Published by:Jayesh Krishnan
   First published:
   )}