HOME » NEWS » Corona » THESE 14 STATES IN INDIA GIVE COVID VACCINE FREE TO ALL PEOPLE OVER THE AGE OF 18 GH

Covid Vaccine| ഈ 16 സംസ്ഥാനങ്ങളിൽ മെയ് 1 മുതൽ കോവിഡ് വാക്സിൻ സൗജന്യം

News18 Malayalam | news18-malayalam
Updated: April 27, 2021, 2:00 PM IST
Covid Vaccine| ഈ 16 സംസ്ഥാനങ്ങളിൽ മെയ് 1 മുതൽ കോവിഡ് വാക്സിൻ സൗജന്യം
പ്രതീകാത്മക ചിത്രം
  • Share this:
മെയ് 1 മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ 16 സംസ്ഥാനങ്ങൾ കോവിഡ് 19-നെതിരെ വ്യാപകമായി വാക്സിനേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ സൗജന്യമായി വാക്സിൻ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ആ സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മധ്യപ്രദേശ്

18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും സൗജന്യമായി കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. "ഇന്ത്യൻ ഗവണ്മെന്റിന്റെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വഴിയേ പുറത്തുവിടും. എന്നാൽ, 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും മധ്യപ്രദേശിൽ സൗജന്യമായി വാക്സിൻ നൽകും", മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ജമ്മു കശ്മീർ

18 വയസിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം സൗജന്യമായി വാക്സിൻ നൽകുമെന്ന് ജമ്മു കശ്മീരും പ്രഖ്യാപിച്ചിട്ടുണ്ട്. "18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്ക് സൗജന്യമായി കോവിഡ് വാക്സിൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ആവശ്യമായ ചെലവ് സർക്കാർ വഹിക്കും", ലെഫ്‌നന്റ് ഗവർണർ മനോജ് സിൻഹ ഒരു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഹിമാചൽ പ്രദേശ്

18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള എല്ലാവർക്കും മെയ് 1 മുതൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഹിമാചൽ പ്രദേശ് സർക്കാരും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഗോവ

18-നും 45-നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് ഗോവസർക്കാർ വ്യാഴാഴ്ച അറിയിച്ചു.
You may also like:Covid Vaccine | കോവിഡ് വാക്‌സിനുകള്‍ക്ക് വില കുറയ്ക്കാന്‍ നിര്‍മ്മാതക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

കേരളം

സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഛത്തീസ്ഗഢ്

18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ഛത്തീസ്ഗഢ് സർക്കാർ ഈ ആഴ്ച പ്രഖ്യാപിച്ചു. "പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും" എന്ന് സർക്കാർ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

ബീഹാർ

18 വയസിന് മുകളിൽ പ്രായമുള്ള ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച പ്രഖ്യാപിച്ചു.

ജാർഖണ്ഡ്

ജാർഖണ്ഡ് സർക്കാർ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത്സോറൻ അറിയിച്ചു.

ഉത്തർ പ്രദേശ്

ഉത്തർ പ്രദേശിൽ 18 വയസിന് മുകളിലുള്ള ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ചൊവ്വാഴ്ച അറിയിച്ചു.
You may also like:ഒരു രോഗിയിൽ നിന്ന് ഒരു മാസത്തിൽ 406 പേർക്ക് വരെ രോഗബാധയുണ്ടാകാം; സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കേന്ദ്രം


ആസാം

ആസാം സർക്കാരും 18 വയസിന് മുകളിൽ പ്രായമുള്ള ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകും.

സിക്കിം

സംസ്ഥാനത്ത് 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി കോവിഡ് 19 വാക്സിൻ ലഭ്യമാക്കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്ബുധനാഴ്ച പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ വിസമ്മതിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാർ വാക്സിനേഷന്റെ ചെലവ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പശ്ചിമ ബംഗാൾ

18-ന് വയസിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം സംസ്ഥാനത്ത് സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

തമിഴ്നാട്

18 വയസിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് തമിഴ്നാട്ഗവണ്മെന്റുംവ്യാഴാഴ്ച അറിയിച്ചു.

ആന്ധ്ര പ്രദേശ്

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ കോവിഡ് വാക്സിൻ നൽകുമെന്ന് സഹ മുഖ്യമന്ത്രി അല്ല കൃഷ്ണ ശ്രീനിവാസ് അറിയിച്ചു.

തെലങ്കാന

പ്രായഭേദമില്ലാതെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും തെലങ്കാനസർക്കാർ കോവിഡ് 19 വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ശനിയാഴ്ച അറിയിച്ചു.

ഹരിയാന

ഹരിയാനയിലെസർക്കാർ ആശുപത്രികളിൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ലാൽ ഖട്ടർ അറിയിച്ചു.
Published by: Naseeba TC
First published: April 27, 2021, 2:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories