HOME » NEWS » Corona » THESE 15 PYRES ARE BURNING TOGETHER IN OUR KERALA

ഈ പതിനഞ്ച് ചിതകൾ ഒരുമിച്ചു കത്തുന്നത് നമ്മുടെ കേരളത്തിലാണ്; ഇനിയെങ്കിലും കണ്ണ് തുറക്കുമോ? വീഡിയോ വൈറൽ

ഷൊർണൂരിലെ പുണ്യതീരത്തുനിന്നുള്ളതാണ് ഈ വീഡിയോ. ഒരേ സമയം കത്തുന്ന 15 ചിതകളാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 6, 2021, 5:06 PM IST
ഈ പതിനഞ്ച് ചിതകൾ ഒരുമിച്ചു കത്തുന്നത് നമ്മുടെ കേരളത്തിലാണ്; ഇനിയെങ്കിലും കണ്ണ് തുറക്കുമോ? വീഡിയോ വൈറൽ
pyre_viral_video
  • Share this:
കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നമ്മുടെ രാജ്യം. ഓക്സിജൻ ലഭിക്കാതെ ശ്വാസം മുട്ടി മരിക്കുന്ന മനുഷ്യർ, ഐ സി യു കിടക്കകളോ ആശുപത്രിയിൽ പ്രവേശനമോ ലഭിക്താതെ മരിച്ചു പോകുന്നവർ, അങ്ങനെ അത്യന്തം ദയനീയമായ കാഴ്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമുക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഉത്തരേന്ത്യയിൽനിന്നു നടുക്കുന്ന വാർത്തകൾ വന്നപ്പോഴും സുരക്ഷിതരെന്ന് കരുതി മലയാളികൾ കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കാൻ തയ്യാറായില്ല. അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരുന്ന ഗതികേടിലേക്ക് ഈ കേരളവും കടക്കുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ അതിന്‍റെ നേർക്കാഴ്ചയായി മാറുന്നു.

മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. വീഡിയോ കാണുമ്പോൾ, അത് ഉത്തരേന്ത്യയിൽ നിന്നുള്ളതാണെന്ന് കരുതേണ്ട, അത് നമ്മുടെ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ഉത്തരേന്ത്യയിൽ മാത്രമല്ല, നിരവധി മൃതദേഹങ്ങൾ ഒരുമിച്ച് സംസ്ക്കരിക്കുന്ന നിലയിലേക്ക് കേരളവും കടന്നിരിക്കുന്നു.


ഷൊർണൂരിലെ പുണ്യതീരത്തുനിന്നുള്ളതാണ് ഈ വീഡിയോ. ഒരേ സമയം കത്തുന്ന 15 ചിതകളാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് ഉത്തരേന്ത്യയല്ല, കേരളമാണ് എന്ന കുറിപ്പാണ് ഈ വീഡിയയ്ക്ക് നൽകിയിരിക്കുന്നത്.

അതേസമയം കുതിച്ചുയർന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 4,12,262 പേർക്കാണ്. 3,980 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

Also Read: കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ

കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോർഡ് വർധനവുമായി പുതിയ കണക്കുകൾ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര- 57,640
കർണാടക-50,112
കേരളം- 41,953
ഉത്തർപ്രദേശ്-31,111
തമിഴ്നാട്-23,310

എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകൾ. പുതിയ കോവിഡ് കേസുകളിൽ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തർപ്രദേശിൽ ഇന്നലെ 353 പേർ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 3,29,113 പേർ ആശുപത്രി വിട്ടു. 1,72,80,844 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. 35,66,398 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,01,68 ആണ്.
Published by: Anuraj GR
First published: May 6, 2021, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories