Good News | കൊറോണക്കാലത്ത് ഈ ഡോക്ടർമാർ തിരക്കിലാണ്, സമൂഹ അടുക്കളയിൽ

കഴിഞ്ഞ പ്രളയകാലത്തും ഇവർ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

News18 Malayalam | news18-malayalam
Updated: May 5, 2020, 8:14 PM IST
Good News | കൊറോണക്കാലത്ത് ഈ ഡോക്ടർമാർ തിരക്കിലാണ്, സമൂഹ അടുക്കളയിൽ
ഡോ സജി കുര്യനും ഡോ സജി ചെറിയാനും ഇരിവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ പാചകത്തിന് സഹായിക്കുന്നു.
  • Share this:
കൊറോണക്കാലത്ത് ഡോക്ടർമാരുടെ സേവനങ്ങൾ രാജ്യാന്തരതലത്തിൽത്തന്നെ പ്രശംസിക്കുന്ന കാലത്ത് സമൂഹ അടുക്കളയിലെ സേവനംകൊണ്ട് ഒരേ പേരുകാരായ രണ്ട് ഡോക്ടർമാർ ശ്രദ്ധേയരാകുന്നു. ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരവിപേരൂർ പോസ്റ്റ് ഓഫീസിന് സമീപം ടികെ റോഡിനടുത്ത് പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലാണ് പാചകത്തിനും സഹായത്തിനും സാധനങ്ങൾ സമാഹരിക്കുന്നതിലും ഉൾപ്പെടെ സേവന സന്നദ്ധരായി രണ്ട് ഡോക്ടർമാരും സജീവമായത്.

ഇന്ത്യൻ ഡന്റൽ അസോസിയേഷൻ അംഗങ്ങളും വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നവരുമായ ഡോ. സജി കുര്യനും ഡോ. സജി ചെറിയാനുമാണ് സമൂഹ അടുക്കളയിൽ അദർ ഡ്യൂട്ടിയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ഡോ. സജി കുര്യൻ വള്ളംകുളത്ത് ഫാമിലി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ഹോപ് ചാരിറ്റബിൾ സൊസൈറ്റി എന്നിവയിൽ അംഗമാണ്. നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. കഴിഞ്ഞ പ്രളയകാലത്തും സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]

ഡോ. സജി ചെറിയാൻ ഇരവിപേരൂരിൽ സീയോൺ ഡന്റൽ ഇംപ്ലാന്റ് എന്ന സ്ഥാപനം നടത്തുന്നു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ വിവിധ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. സമൂഹ അടുക്കളയിലേക്ക് ഉപയോഗിക്കാനായി ലഭിച്ച അഞ്ഞൂറോളം നാളികേരം പൊതിച്ചത് ഡോക്ടർ ഒരു സർജ്ജിക്കൽ ഓപ്പറേഷൻ പോലെ ഏറ്റെടുത്ത് ഒറ്റക്ക് പൂർത്തിയാക്കുകയായിരുന്നു. കൂടാതെ സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ക്ലിനിക്ക് തുറന്നു നൽകുകയും ചെയ്തു.

സമൂഹ അടുക്കളയിൽ വൃത്തിയുടെ കാര്യത്തിൽ ഇരുവർക്കും വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു. പാചകം ചെയ്യുന്നതിന് തൊപ്പിയും ഗ്ലൗസും മാസ്കും മറ്റ് സംവിധാനങ്ങളും നിർബന്ധമാക്കുക മാത്രമല്ല. ഇവർ തന്നെ അത് ലഭ്യമാക്കുകയും ചെയ്തു. പൊതികെട്ടുന്ന സമയത്ത് പോലും മാസ്കും ഗ്ലൗസും നിർബന്ധമായി ഉപയോഗിച്ചു. എംബിബിഎസ് ഡോക്ടർക്കൂടിയായ തിരുവല്ല സബ് കലക്ടർ ഡോ വിനയ് ഗോയലും വീണ ജോർജ്ജ് എംഎൽഎയും സമൂഹ അടുക്കള സന്ദർശിച്ചപ്പോൾ വൃത്തിയുടെ കാര്യം എടുത്തു പറഞ്ഞു.

സമൂഹ അടുക്കളയുടെ പേരിൽ വ്യാജ ആരോപണങ്ങളും രാഷ്ട്രീയ വെല്ലുവിളികളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ ഇവർക്ക് വിഷമം തോന്നി. കാരണം ഭക്ഷണം സ്വീകരിക്കുന്നവർക്കുണ്ടാക്കുന്ന ആശങ്കയോർത്തായിരുന്നു വിഷമം. എങ്കിലും സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകളിലൊന്നായി കരുതി സമാധാനിച്ചു. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും വോളന്റിയർമാർക്കൊപ്പം ഇവരും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

First published: May 5, 2020, 8:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading