HOME » NEWS » Corona » THIRD PHASE OF COVID 19 VACCINATION 3 POINT 5 CRORE REGISTERED IN A WEEK

Covid Vaccination | മൂന്നാം ഘട്ട വാക്‌സിനേഷന്‍; ഒരാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 3.5 കോടി ആളുകള്‍

രാജ്യത്ത് ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതിനു ശേഷം ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷനാണിത്

News18 Malayalam | news18-malayalam
Updated: May 5, 2021, 9:17 PM IST
Covid Vaccination | മൂന്നാം ഘട്ട വാക്‌സിനേഷന്‍; ഒരാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 3.5 കോടി ആളുകള്‍
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് ആരംഭിച്ച മൂന്നാം ഘട്ട വാക്‌സിനേഷന്‍ പ്രക്രിയയില്‍ ഒരാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 3.5 കോടി ആളുകള്‍. ഏപ്രില്‍ 28നാണ് മൂന്നാം ഘട്ട വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. രാജ്യത്ത് ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതിനു ശേഷം ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷനാണിത് . എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുള്ളത്.

ഗുജറാത്താണ് മൂന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ളത്. ഇതുവരെ 1.61 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. രാജസ്ഥാനില്‍ 1.26 ലക്ഷം വാക്‌സിനുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. എന്നാല്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും വാക്‌സിന്‍ വിതരണം തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് നടത്തുന്നത്.

Also Read- സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല; സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി

ഹരിയാന ഒരു ലക്ഷത്തോളം ജാബുകള്‍ നല്‍കി. ഹരിയാനയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. അതേസമയം ഡല്‍ഹിയില്‍ 80,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഉത്തര്‍ പ്രദേശില്‍ 4 കോടി വാക്‌സിനുകള്‍ വാങ്ങുന്നതിനുള്ള ആഗോള ടെന്‍ഡര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭരത് ബയോടെക്കിനും നല്‍കി.

രാജ്യത്ത് ജനുവരി 16നാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയത്. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ രാജ്യത്ത് വാക്‌സിനേഷന്‍ ക്ഷാമം അനുഭവപ്പെട്ടതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും മെയ് ഒന്നിന് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. 3,780 പേര്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 3,38,439 പേര്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.

Also Read- സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; മുഖ്യമന്ത്രി

രാജ്യത്തെ മൊത്തം കോവിഡ് കണക്കുകള്‍ 2,06,65,148 ആയി. 1,69,51,731 പേര്‍ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറില്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ കണക്ക്,

മഹാരാഷ്ട്ര- 51,880
കര്‍ണാടക- 44,631
കേരളം- 37,190
ഉത്തര്‍പ്രദേശ്-25,770
തമിഴ്‌നാട്-21,228
Published by: Jayesh Krishnan
First published: May 5, 2021, 9:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories