HOME » NEWS » Corona » THIRD WAVE MIGHT NOT HAPPEN IF WE TAKE STRONG MEASURES SAYS CENTRAL GOVERNMENT

Covid 19 | ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ മൂന്നാം തരംഗത്തെ തടയാന്‍ കഴിയും; കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങളിലും ജില്ലകളിലും ഫലപ്രദമായ പ്രതിരോധം നടപ്പാക്കുന്നതിനെ അനുസരിച്ചിരിക്കും ഇതെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ കെ വിജയരാഘവന്‍ വ്യക്തമാക്കി

News18 Malayalam
Updated: May 7, 2021, 6:09 PM IST
Covid 19 | ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ മൂന്നാം തരംഗത്തെ തടയാന്‍ കഴിയും; കേന്ദ്ര സര്‍ക്കാര്‍
Covid 19
  • Share this:
ന്യൂഡല്‍ഹി: കോവിഡ് മൂന്നാ തരംഗത്തെ തടയനായി ശക്തമായ പ്രതരോധ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ കെ വിജയരാഘവന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കില്ലെന്ന് അദ്ദേഹംപറഞ്ഞു. എന്നാല്‍ സംസ്ഥാനങ്ങളിലും ജില്ലകളിലും ഫലപ്രദമായ പ്രതിരോധം നടപ്പാക്കുന്നതിനെ അനുസരിച്ചിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയരുന്നു. ഇതിനു പിന്നാലെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജരാകണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു ഈ നിരീക്ഷണം.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടതലാണെന്നും കോന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹജ പറഞ്ഞു.

Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്; 54 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64

അതേസമയം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ പ്രക്രിയയുടെ മൂന്നാം ഘട്ടത്തില്‍ 11.81 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും 16.50 കോടി ഡോസ് വാക്‌സിന്‍ നിലവില്‍ എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

എന്നാല്‍ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,14,188. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,91,598 ആയി. 3,915 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,34,083 പേരാണ് ഇതുവരെ മരിച്ചത്.

36,45,164 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,76,12,351 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 62,194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക- 49,058, കേരളം- 42,464, ഉത്തര്‍പ്രദേശ്- 26,622, തമിഴ്‌നാട്-24,898 എന്നിങ്ങനെയാണ് ഇന്നലത്തെ പ്രതിദിന കോവിഡ് കണക്കുകള്‍. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 49.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് 15.02 കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 853 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രേദശില്‍ 350 പേര്‍ മരിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ 36,110 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതായത് മണിക്കൂറില്‍ ശരാശരി 150 മരണങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Published by: Jayesh Krishnan
First published: May 7, 2021, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories