Covid 19| തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്ഥിതി ഗുരുതരം; ഒരാഴ്ചക്കിടെ ഡോക്ടർമാരടക്കം 18 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്

ഡോക്ടർമാർ ഉൾപ്പെടെ 150 ആരോഗ്യപ്രവർത്തകർ ക്വറന്റീനിൽ 

News18 Malayalam | news18-malayalam
Updated: July 19, 2020, 12:41 PM IST
Covid 19| തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്ഥിതി ഗുരുതരം; ഒരാഴ്ചക്കിടെ ഡോക്ടർമാരടക്കം 18 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്
News18 Malayalam
  • Share this:
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ഗുരുതര പ്രതിസന്ധി. ഒരാഴ്ചയ്ക്കിടെ മെഡിക്കൽ കൊളേജിൽ ഡോക്ടർ മാരടക്കം 18 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. 150 തോളം ആരോഗ്യപ്രവർത്തകർ ക്വറന്റീനിലാണ്. മുൻകരുതൽ ശക്തിപ്പെടുത്തണമെന്നാണ് ആവശ്യം.

ഒരാഴ്ചയ്ക്കിടെ 8 ഡോക്ടർമാർക്ക് അടക്കമാണ് കോവിഡ് സ്ഥിരീകരിച്ചത്. പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഇതിൽ ഉൾപ്പെടുന്നു. നഴ്സുമാരും ശുചീകരണ തൊഴിലാളികളും അടക്കം മറ്റ് 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ജനറൽ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 5 രോഗികൾക്കും ഇതിനിടെ രോഗം പകർന്നു. 150 ലധികം ജീവനക്കാരാണ് ക്വാറന്റീനിൽ പോയത്.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാ മെഡിക്കൽ കൊളേജ് ജീവനക്കാരെയും പരിശോധിക്കണമെന്നും ആവശ്യമുയരുകയാണ്. കോവിഡ് ചികിത്സയ്ക്ക് അല്ലാതെ മറ്റ് രോഗങ്ങൾക്ക് ചികിത്സ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്നതാണ് ആശങ്കപ്പെടുത്തുന്നത്.

TRENDING:Gold Smuggling | ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ് [NEWS]Gold Smuggling Case | അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വി.ടി ബൽറാം [NEWS]'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക [NEWS]

മെഡിക്കൽ കൊളേജിൽ ഡോക്ടർമാർ ഒരുദിവസം 500 ലധികം രോഗികളുമായി അടുത്ത് ഇടപഴകുന്നുണ്ട്. മറ്റ് രോഗികളുടെ എണ്ണം കുറയ്ക്കുകയോ, പൂർണ കോവിഡ് ആശുപത്രിയാക്കിയോ മെഡിക്കൽ കൊളേജിനെ മാറ്റണമെന്നാണ് ആവശ്യം.
Published by: Rajesh V
First published: July 19, 2020, 12:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading