തിരുവനന്തപുരം: മെഡിക്കൽ കൊളേജിൽ
കോവിഡ് രോഗികളുടെ പരിചരണത്തിന് ആരോഗ്യപ്രവർത്തകർക്കൊപ്പം റോബോട്ടിനെയും ഇറക്കിയിരിക്കുകയാണ്. വിവരങ്ങൾ ശേഖരിക്കാനും ഡോക്ടർമാരുമായി സംസാരിക്കാനുമെല്ലാം കോവിഡ് രോഗിയ്ക്ക് ഡോക്ടറുമായി സംസാരിക്കാനുമെല്ലാം ഈ റോബോട്ടിലൂടെ കഴിയും. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ വിദ്യാർത്ഥികൾ നിർമ്മിച്ച റോബോട്ട് മെഡിക്കൽ കൊളേജിന് കൈമാറി.
മെഡിക്കൽ കൊളേജിലെ പുതിയ താരമാണ് ഈ റോബോട്ട്. കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കും. സന്ദേശങ്ങൾ കൈമാറും. റോബോട്ടിലെ ടാബിലൂടെ രോഗിയ്ക്ക് ഡോക്ടറുമായി സംസാരിക്കാം. ജോയ്സ്റ്റിക്ക് ഉപയോഗിച്ച് റബോട്ടിനെ നിയന്ത്രിക്കാം. ഇനി നിയന്ത്രിക്കാൻ ആളില്ലെങ്കിൽ ഓട്ടോണമസ് നാവിഗേഷൻ ഉപയോഗിച്ച് സ്വയം സഞ്ചരിക്കും. പുതിയ ഒരു പരിസരത്തിൽ 2 മണിക്കൂർ കൊണ്ട് റോബോട്ടിന്റെ കമ്പ്യൂട്ടർ സെറ്റപ്പും മാപ്പിങ്ങും നടപ്പിലാക്കാൻ സാധിക്കും.
തീർന്നില്ല റോബോട്ടിന്റെ വിശേഷങ്ങൾ. കൈകാണിച്ചാൽ സാനിറ്റൈസറും ഈ റോബോട്ട് നൽകും. ഓപ്പൺ സോഴ്സ് സിസ്റ്റം ആയ റോബോട്ടിൽ ഡൈനാമിക് ഒബ്സ്റ്റക്കിൾ അവോയ്ഡൻസ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കരികിലേയ്ക്ക് 40 കിലോ വരെയുള്ള സാധനങ്ങളും ഈ റോബോട്ടിലുള്ള ട്രേയിലൂടെ എത്തിക്കാനാകും.
തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ എം ടെക് റോബോട്ടിക്സ് ആൻ്റ് ഓട്ടോമേഷൻ 2018-20 വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓട്ടോണമസ് നാവിഗേഷൻ സംവിധാനമുള്ള കോവിഡ് കെയർ റോബോട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് ഏറ്റുവാങ്ങി. അദ്ധ്യാപിക ഡോ ശ്രീജയുടെ നേതൃത്വത്തിൽ റോബോട്ടിക്സ് വിദ്യാർത്ഥികളായ സഞ്ജുന മറിയം മാത്യൂസ് (ടീം ലീഡർ), എം അജ്മൽ, കെ ഹരികൃഷ്ണൻ, റോജിൻ ഫിലിപ്പ് റെജി, അരുൺ ശങ്കർ എന്നിവരാണ് കോവിഡ് കെയർ റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
1987-91 പൂർവവിദ്യാർത്ഥി സംഘടനയായ ലൈറ്റ് ഹൗസാണ് പ്രോജക്ട് സ്പോൺസർ ചെയ്തിരിക്കുന്നത്. 80,000 രൂപയോളം ചെലവിലാണ് റോബോട്ടിൻ്റെ നിർമ്മാണം. റോബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട് റിസർച്ച് ആന്റ് ഡെവലപ്മെൻ്റിൻ്റെ ഭാഗമായി രണ്ടു മാസം കൊണ്ടാണ് ഇതിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
എന്തായാലും രോഗികൾക്കിടയിൽ ഓടി തളർന്ന 5ആരോഗ്യപ്രവർത്തകർക്ക് റോബോട്ട് കൈത്താങ്ങ് ആകുമെന്നാണ് മെഡിക്കൽ കൊളേജ് അധികൃതരുടെ പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.