നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'വൈറസ് പിറന്നത് തമിഴ്‌നാട്ടിലല്ല; വ്യാപിച്ചത് വിദേശയാത്ര നടത്തിയ സമ്പന്നര്‍ വഴി': തമിഴ്നാട് മുഖ്യമന്ത്രി

  'വൈറസ് പിറന്നത് തമിഴ്‌നാട്ടിലല്ല; വ്യാപിച്ചത് വിദേശയാത്ര നടത്തിയ സമ്പന്നര്‍ വഴി': തമിഴ്നാട് മുഖ്യമന്ത്രി

  കോവിഡ് 19 ഏറ്റവും വൈകി റിപ്പോർട്ട് ചെയ്യുകയും വളരെ വേഗത്തിൽ വ്യാപിക്കുകയും ചെയ്ത സംസ്ഥാനമാണ് തമിഴ്നാട്. മൂന്നാഴ്ചകൊണ്ട് 90 ശതമാനം ജില്ലകളിലും വൈറസ് വ്യാപിച്ചു കഴിഞ്ഞു.

  Edappadi k Palaniswamy

  Edappadi k Palaniswamy

  • Share this:
   ചെന്നൈ: പാവപ്പെട്ടവരിലൂടെ അല്ല, വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്ത സമ്പന്നര്‍ വഴിയാണ് കോവിഡ് 19 വ്യാപനം ഉണ്ടായതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. സെക്രട്ടറിയേറ്റില്‍ നടത്തിയ വാർത്താസമ്മേളനത്തിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. കോവിഡ് 19 ഏറ്റവും വൈകി റിപ്പോർട്ട് ചെയ്യുകയും വളരെ വേഗത്തിൽ വ്യാപിക്കുകയും ചെയ്ത സംസ്ഥാനമാണ് തമിഴ്നാട്. മൂന്നാഴ്ചകൊണ്ട് 90 ശതമാനം ജില്ലകളിലും വൈറസ് വ്യാപിച്ചു കഴിഞ്ഞു.

   'വിദേശത്തുപോയിവന്ന സമ്പന്നരാലാണ് ഈ രോഗം വ്യാപിക്കപ്പെട്ടത്. ഈ വൈറസ് വന്നത് വിദേശ രാജ്യത്ത് നിന്നല്ലേ, ശരിയല്ലേ? നിങ്ങള്‍ക്ക് പാവപ്പെട്ടവരുമായി സ്വതന്ത്രമായി സംസാരിക്കാം. എന്നാല്‍ സമ്പന്നരോട് സംസാരിക്കാന്‍ ഭയമാണ്. ഈ വൈറസ് പിറന്നത് തമിഴ്‌നാട്ടില്‍ അല്ല.'- എന്നായിരുന്നു പളനിസ്വാമിയുടെ അഭിപ്രായ പ്രകടനം.

   You may also like:ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [PHOTOS]കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

   പളനിസ്വാമിയുടെ പ്രതികരണത്തെ ഡിഎംകെ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്ന് തെറ്റായ ധാരണ നല്‍കുന്നതാണ് ഈ പ്രസ്താവനയെന്നായിരുന്നു വിമർശനം. 'ഇക്കാലത്ത് സമ്പന്നര്‍ മാത്രമാണ് വിദേശയാത്ര നടത്തുന്നത് എന്നത് തെറ്റിദ്ധാരണയാണ്.' -ഡിഎംകെ വക്താവ് മനു സുന്ദരം പറഞ്ഞു.

   'വിദേശത്ത് തൊഴില്‍ തേടുന്ന നിരവധി ദേഹാധ്വാനം ഏറെ ആവശ്യമുള്ള തൊഴില്‍ ചെയ്യുന്നവരും തൊഴിലാളികളും നിരവധിയുണ്ട്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്ന് തെറ്റായ ധാരണ നല്‍കുന്നതാണ് ഈ പ്രസ്താവന എന്നുള്ളതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. പരിശോധന, പിന്തുടര്‍ന്ന് കണ്ടെത്തല്‍, നിയന്ത്രണം എന്നിവയിലായിരിക്കണം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എന്നാല്‍ എഐഡിഎംകെ സര്‍ക്കാര്‍ ദരിദ്രരും സമ്പന്നരും എന്ന തരംതിരിവുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' മനു പറഞ്ഞു.

   ഇതുവരെ 1242 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധിച്ചിരിക്കുന്നത്. അവരില്‍ ഭൂരിഭാഗം പേരും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.   Published by:Rajesh V
   First published:
   )}