നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | മാഹി സ്വദേശിക്ക് കോവിഡ് 19: മാർച്ച് 13ന് ഇത്തിഹാദ് വിമാനത്തില്‍ കരിപ്പൂരിൽ എത്തിയവര്‍ ബന്ധപ്പെടണം

  COVID 19 | മാഹി സ്വദേശിക്ക് കോവിഡ് 19: മാർച്ച് 13ന് ഇത്തിഹാദ് വിമാനത്തില്‍ കരിപ്പൂരിൽ എത്തിയവര്‍ ബന്ധപ്പെടണം

  മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

  കോഴിക്കോട് വിമാനത്താവളം

  കോഴിക്കോട് വിമാനത്താവളം

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: മാഹി സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താൻ ശ്രമം തുടങ്ങി.

  മാർച്ച് 13ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 am)ന് അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശിക്ക് മാർച്ച് 17നാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.  ഈ സാഹചര്യത്തിൽ ഈ വിമാനത്തിൽ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ റൂമുമായി ഉടൻ തന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.

  You may also like:'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി
  [NEWS]
  'കോവിഡ് ബാധിച്ച ഡോക്ടറുടെ കാര്യത്തിൽ സംഭവിച്ചതെന്ത് ? ശ്രീചിത്ര ഇൻസ്റ്റിറ്റ്യുട്ടിന് പറയാനുള്ളത്
  [NEWS]
  കാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS]

  ഈ വിമാനത്തിലെ യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും പൊതുജനങ്ങളുമായുള്ള സമ്പർക്കം
  പൂർണമായി ഒഴിവാക്കണമെന്നും കർശനമായി നിർദേശിച്ചു. മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ
  റൂമുമായി ബന്ധപ്പെടേണ്ടതാണ്.

  അതേസമയം, ബീച്ച് ആശുപത്രിയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സന്ദർശകരെ അനുവദിക്കുന്നതല്ല.
  Published by:Joys Joy
  First published:
  )}