കോട്ടയം: പായിപ്പാട് ലോക്ക് ഡൗൺ ലംഘിച്ച് ആയിരകണക്കിന് അതിഥി തൊഴിലാളികൾ. നാട്ടിലേക്ക് മടങ്ങിപോകണമെന്നും ട്രെയിൻ അടക്കമുള്ള സംവിധാനങ്ങള്‍ ഏർപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് തൊഴിലാളികൾ തെരുവിലിറങ്ങി. എണ്ണായിരത്തോളം തൊഴിലാളികളാണ് പ്രതിഷേധവുമായി എത്തിയത്.
ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിൽ പോകാൻ വാഹനം വേണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. അതിഥി തൊഴിലാളികൾക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നെന്ന് ജില്ലാ കളക്ടർ പികെ സുധീർ ബാബു പറയുന്നു.
ഭക്ഷണമടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാനത്തിനാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.