നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • സൗദിയിൽ കോവിഡ് ബാധിച്ചു മൂന്നു മലയാളികൾ കൂടി മരിച്ചു; ഗൾഫിൽ ഇതുവരെ മരിച്ചത് 163 മലയാളികൾ

  സൗദിയിൽ കോവിഡ് ബാധിച്ചു മൂന്നു മലയാളികൾ കൂടി മരിച്ചു; ഗൾഫിൽ ഇതുവരെ മരിച്ചത് 163 മലയാളികൾ

  ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച മാത്രം 11 മലയാളികൾ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചവരുടെ എണ്ണം 163 ആയി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. രണ്ടു മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയുമാണ് മരിച്ചത്. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡൊമിനിക്(30), കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കാട്ടുമ്മൽ അലിരായിൻ(49), കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് മുകളയ്യത്ത് പുത്തൻവീട്ടിൽ രാജു(56) എന്നിവരാണ് മരിച്ചത്.

   ഡൊമിനിക് ദവാദ്മിയിലും രാജു ജുബൈലിലും അലിരായിൻ മക്കയിലുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം സൗദിയിൽത്തന്നെ സംസ്ക്കരിക്കും.

   ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച മാത്രം 11 മലയാളികൾ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചവരുടെ എണ്ണം 163 ആയി. എട്ടുദിവസത്തിനിടെ 63 മലയാളികളാണ് ഗൾഫിൽ മരിച്ചത്.
   TRENDING:Unlock 1| സംസ്ഥാനത്തെ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍; അധിക നിരക്ക് ഈടാക്കും [NEWS]ഇനി ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാല്ലോ; വീട്ടിലെത്തിയ പൃഥ്വിരാജിന് സമ്മാനമായി പെട്ടി നിറയെ മധുരം [PHOTOS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]
   ഏറ്റവുമധികം പേർ മരിച്ചത് യുഎഇയിലാണ്. 86 മലയാളികളാണ് വിവിധ എമിറേറ്റ്സുകളിലായി മരിച്ചത്. സൗദിയിൽ 40 പേരും കുവൈറ്റിൽ 31 പേരും മരിച്ചു. ഖത്തർ, ഒമാൻ എന്നിവിടങ്ങളിലായി ആറു മലയാളികളാണ് മരിച്ചത്. ബഹറിനിൽ ഇതുവരെ മലയാളികളാരും കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല.
   Published by:Anuraj GR
   First published: