നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കോവിഡ് ജാഗ്രതയിൽ എറണാകുളം; മൂന്ന് പ്രദേശങ്ങൾ കൂടി കണ്ടയിന്‍മെന്റ് സോണിൽ

  COVID 19| കോവിഡ് ജാഗ്രതയിൽ എറണാകുളം; മൂന്ന് പ്രദേശങ്ങൾ കൂടി കണ്ടയിന്‍മെന്റ് സോണിൽ

  അടഞ്ഞുകിടന്ന ആലുവ മാർക്കറ്റ് വീണ്ടും പ്രവർത്തനമാരംഭിച്ചു

  lock down kerala

  lock down kerala

  • Share this:
  എറാണാകുളം: എറണാകുളം ജില്ലയിൽ 270 പേരാണ് കോവിഡ് 19 സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 25 പേരിൽ 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയത്.

  പനമ്പള്ളി നഗറിനും ഗിരിനഗറിനും പുറമേ കോന്തുരുത്തി അമ്പത്തിയെട്ടാം ഡിവിഷൻ. ആലുവ നഗരസഭയിലെ പതിനെട്ടാം ഡിവിഷൻ കല്ലൂർക്കാട് പഞ്ചായത്തിലെ ആറാം വാർഡ് എന്നിവകൂടി കണ്ടയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമേ ഈ മേഖലകളിൽ പ്രവർത്തനാനുമതി ഉള്ളൂ. കണ്ടൻമെൻറ് സോണിൽ ഉൾപ്പെടുത്തിയത് കാരണം രണ്ടു ദിവസമായി അടഞ്ഞുകിടന്ന ആലുവ മാർക്കറ്റ് വീണ്ടും പ്രവർത്തനമാരംഭിച്ചു.
  TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]Gold Smuggling In Diplomatic Channel| സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]Gold Smuggling In Diplomatic Channel|'സ്വര്‍ണക്കടത്തു കേസ് CBI അന്വേഷിക്കണം'; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത് [NEWS]
  നിയന്ത്രണത്തോടെ പുലർച്ചെ രണ്ടു മണി മുതൽ 9.30 വരെ മാത്രമാണ് പ്രവർത്തന സമയം. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ആന്റിജൻ ടെസ്റ്റിന് സംവിധാനം ഒരുക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രോഗ ലക്ഷണങ്ങൾ ഉള്ളവർ നേരിട്ട് ആശുപത്രിയിൽ പോകരുത് എന്നും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
  Published by:user_49
  First published:
  )}