നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 Deaths| സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ആകെ മരണം 48 ആയി

    Covid 19 Deaths| സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ആകെ മരണം 48 ആയി

    കാസർഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു.

    കാസർഗോഡ് അണങ്കൂർ സ്വദേശിനി ഹൈറുന്നിസ, കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത്

    കാസർഗോഡ് അണങ്കൂർ സ്വദേശിനി ഹൈറുന്നിസ, കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത്

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

      കാസർഗോഡ് അണങ്കൂർ സ്വദേശിനി ഹൈറുന്നിസ (48) ആണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാൾ. കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആയിരുന്നു ഇവർ. പുലർച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഹൈറുന്നിസയുടേത്. രണ്ടു ദിവസം മുൻപാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

      കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് കല്ലായി സ്വദേശി കോയ (57) ആണ് മരിച്ച രണ്ടാമത്തെയാൾ. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ 5.30നാണ് മരണം സംഭവിച്ചത്.

      TRENDING:അനുജിത്തിന്‍റെ ഹൃദയം തോമസിൽ മിടിച്ചു തുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം [NEWS]Covid 19| KEAM: കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക് [PHOTOS]COVID 19| പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് രോഗം സ്ഥിരീകരിച്ചു; ഏഴ് വൈദികർ നിരീക്ഷണത്തിൽ [NEWS]

      കൊല്ല കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
      Published by:Rajesh V
      First published:
      )}