News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 9, 2021, 6:10 PM IST
News18 Malayalam
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ആറന്മുള (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 13), നെടുമ്പ്രം (5), കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 438 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Also read: Covid 19 | സംസ്ഥാനത്ത് ഇന്ന് 5528 കോവിഡ് കേസുകൾ; 5424 പേർക്ക് രോഗമുക്തി
അതേസമയം സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 5424 പേര് രോഗമുക്തി നേടി.
Published by:
user_57
First published:
January 9, 2021, 6:10 PM IST