ഇന്റർഫേസ് /വാർത്ത /Corona / Thrissur City Closed തൃശൂർ നഗരം ഭാഗികമായി അടച്ചു; ജൂലൈ 5 വരെ കടുത്ത നിയന്ത്രണങ്ങൾ

Thrissur City Closed തൃശൂർ നഗരം ഭാഗികമായി അടച്ചു; ജൂലൈ 5 വരെ കടുത്ത നിയന്ത്രണങ്ങൾ

Thrissur City Closed

Thrissur City Closed

Thrissur City Closed കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

  • Share this:

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചതോടെ തൃശൂർ നഗരം ഭാഗികമായി അടച്ചു. കോർപറേഷനിലെ തേക്കിൻകാട് ഡിവിഷൻ ഉൾപ്പെടെ ഇന്നലെ ജില്ലാ കളക്ടർ കണ്ടയിൻമെന്റ് സോണ് ആയി പ്രഖ്യാപിച്ചിരുന്നു.

തൃശൂർ കോർപറേഷൻ പരിധിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടുന്ന കൊക്കാല ഡിവിഷൻ, തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട് ഉൾപ്പെടുന്ന തേക്കിൻകാട് ഡിവിഷൻ എന്നിവക്ക് പുറമെ പാട്ടുരായ്ക്കൽ ചിയ്യാരം സൗത്ത്, പള്ളിക്കുളം, ഒളരി, എൽത്തുരുത്ത് ഡിവിഷനുകൾ ഇന്നലെ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

TRENDING:COVID 19| ആഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി [NEWS]'ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ UN സെ​മി​നാ​ര്‍ പി​ആ​ര്‍ വ​ര്‍​ക്ക്'; പ​രി​ഹാസവുമായി കെ.​എം ഷാ​ജി [NEWS]ട്രൂനാറ്റ് കിറ്റുകൾ അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല: വി. മുരളീധരൻ [NEWS]

അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾ തുറക്കാന്‍ അനുമതിയുണ്ട്. കുന്നംകുളം നഗരസഭയിലെ 07,08,11,15,19,20 വാർഡുകളും കാട്ടകാമ്പാൽ പഞ്ചായത്ത് 06, 07,09 വർഡുകളും കണ്ടയിൻമെന്റ് സോണുകളാണ്. പ്രദേശങ്ങളിൽ ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ പൊലീസ് പരിശോധന ശക്തമാക്കി. പ്രദേശത്ത് പൊലീസ് റൂട്ട്മാർച്ച് നടത്തി.

First published:

Tags: Corona, Corona in Kerala, Corona outbreak, Corona virus, Corona Virus in Kerala, Corona warning, COVID19, Thrissur, കോവിഡ് 19, തൃശൂർ