നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുക; കേന്ദ്ര സര്‍ക്കാര്‍

  ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുക; കേന്ദ്ര സര്‍ക്കാര്‍

  വാക്‌സിന്‍ കുത്തിവെപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു

  Covid 19

  Covid 19

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. വാക്‌സിന്‍ കുത്തിവെപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

   കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് നിലവില്‍ കോവിഡ് കേസുകളുടെ എണ്ണം 40,000 താഴെ രേഖപ്പെടുത്തി. അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം 1000ല്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 37,566 പുതിയ കോവിഡ് കേസുകളും 907 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

   Also Read-കോവിഡ് രോഗികള്‍ക്ക് കുടുംബാംഗങ്ങളെക്കണ്ട് സംസാരിക്കുന്നതിന് സംവിധാനം; കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കും; ആരോഗ്യ മന്ത്രി

   അതേസമയംരാജ്യത്ത് മൊഡേണ കോവിഡ് വാക്സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐയെ സമീപിച്ചത്.

   Also Read- Moderna | മോഡേണയും വരുന്നു; ഇന്ത്യയിൽ ഇപ്പോൾ എത്ര തരം വാക്സിനുകൾ ലഭ്യമാണ്?

   കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് എന്നിവക്ക് ശേഷം ഇന്ത്യയില്‍ ലഭ്യമാകുന്ന നാലാമത്തെ കോവിഡ് വാക്‌സിനായി മൊഡേണ മാറും. പൊതുതാല്‍പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനുള്ളതാണ് അനുമതിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അംഗീകാര ഉത്തരവ് പ്രകാരം വ്യാപകമായ വാക്സിനേഷന്‍ ആരംഭിക്കും മുമ്പ് വാക്സിന്‍ സ്വീകരിച്ച ആദ്യ 100 പേരുടെ ഏഴ് ദിവസത്തെ സുരക്ഷാ വിലയിരുത്തല്‍ കമ്പനി സമര്‍പ്പിക്കണം.

   Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ്; 104 മരണം; ടിപിആർ പത്തിന് മുകളിൽ തുടരുന്നു

   മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല. തിങ്കളാഴ്ചയാണ് മൊഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടിയതെന്ന് സിപ്ല അധികൃതര്‍ അറിയിച്ചു. ഈ വാക്സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസര്‍ വാക്സിന്‍ പോലെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്വീകാര്യതയാണ് മൊഡേണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}