COVID 19|100 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ നൽകാൻ ടിക് ടോക്ക്

ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ നാല് ലക്ഷം സ്യൂട്ടുകളാണ് ടിക് ടോക്ക് സംഭാവന ചെയ്യുന്നത്

News18 Malayalam | news18india
Updated: April 2, 2020, 11:55 AM IST
COVID 19|100 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ നൽകാൻ ടിക് ടോക്ക്
tiktok
  • Share this:
ലോകമൊട്ടാകെ കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സഹായവുമായി പ്രമുഖ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്. ഇന്ത്യയ്ക്ക് നൂറുകോടിയുടെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ നാല് ലക്ഷം സ്യൂട്ടുകളാണ് ടിക് ടോക്ക് സംഭാവന ചെയ്യുന്നത്.

ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആവശ്യമായ മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും ലഭിക്കുന്നില്ലെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ടിക് ടോക് മെഡിക്കല്‍ രംഗത്തേയ്ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. വൈറസിനെതിരെ ഒരുമിച്ച്‌ പോരാടാമെന്നും ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും ടിക് ടോക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

You may also like:പൃഥ്വിരാജിനും സംഘത്തിനുമായി ജോർദാനിലേക്ക് പ്രത്യേക വിമാനം അയക്കുക അപ്രായോഗികം [PHOTOS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ[NEWS]
ആദ്യ ബാച്ചിൽ 20675 സ്യൂട്ടുകൾ എത്തിക്കഴിഞ്ഞു. രണ്ടാമത്തെ ബാച്ചിൽ 1,80,375 സ്യൂട്ടുകൾ ശനിയാഴ്ചക്ക് മുമ്പായി എത്തും. അടുത്ത ആഴ്ചയോടെ ബാക്കിയുള്ള രണ്ട് ലക്ഷം സ്യൂട്ടുകളും എത്തുമെന്നും ടിക് ടോക് കേന്ദ്രസർക്കാരിന് നൽകിയ കത്തിൽ പറയുന്നു. കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ പിന്തുണയോടെ എല്ലാ നിർദേശങ്ങളും പാലിച്ച്‌ സുരക്ഷാ വസ്ത്രങ്ങള്‍ നിര്‍മ്മിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറുമെന്നും കമ്പനി അറിയിച്ചു.
First published: April 2, 2020, 11:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading