'തമിഴ്നാട് പരിശോധന കർശനമാക്കും; അതിർത്തി അടയ്ക്കില്ല': മുഖ്യമന്ത്രി പിണറായി വിജയൻ

ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. കര്‍ണാടക അതിര്‍ത്തിയും അടച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: March 20, 2020, 10:25 PM IST
'തമിഴ്നാട് പരിശോധന കർശനമാക്കും; അതിർത്തി അടയ്ക്കില്ല': മുഖ്യമന്ത്രി പിണറായി വിജയൻ
coronavirus
  • Share this:
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് തമിഴ്‌നാട് പരിശോധന കര്‍ശനമാക്കുമെന്നും എന്നാല്‍ അതിര്‍ത്തി അടയ്ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. കര്‍ണാടക അതിര്‍ത്തിയും അടച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കര്‍ശന പരിശോധനയും നിയന്ത്രണവും വന്നതോടെ വാളയാറില്‍ ഉള്‍പ്പെടെ വാഹനങളുടെ നീണ്ടനിരയാണ്. ഇതുവരെ  തമിഴ്നാട്ടിൽ മൂന്നു പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് അതിർത്തിയിലെ പരിശോധന കർശനമാക്കിയത്.

You may also like:COVID 19 Live Updates | സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 40; കാസർകോട് മാത്രം രോഗം സ്ഥിരീകരിച്ചത് 6 പേരിൽ [NEWS]'ജനതാ കർഫ്യൂവിനോട് പൂർണ സഹകരണം; KSRTC- മെട്രോ സർവീസുകൾ നിർത്തിവയ്ക്കും': മുഖ്യമന്ത്രി [NEWS]അമലാ പോൾ വിവാഹിതയായി; രാജസ്ഥാനി വേഷത്തിൽ വധൂവരൻമാർ [PHOTOS]

അത്യാവശ്യ യാത്രക്കാരെ മാത്രമാണ് തമിഴ്‌നാടിലേക്ക് കടത്തിവിടുന്നത്. ആശുപത്രി ആവശ്യങ്ങള്‍ അനുവദിക്കും, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. വാളയാറിന് പുറമെ അടപ്പാടി, വേലന്താവളം, ഗോപാലപുരം,മീനാക്ഷി പുരം ചെക്ക് പോസ്റ്റുകളിലും കർശന നിയന്ത്രണമുണ്ട്.
First published: March 20, 2020, 10:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading