നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഡോ. ഷാഹിദ് ജമീൽ കോവിഡ് വിദഗ്ധസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു

  ഡോ. ഷാഹിദ് ജമീൽ കോവിഡ് വിദഗ്ധസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു

  രാജിയുടെ കാരണം പറയാൻ താൻ ബാധ്യസ്ഥനല്ലെന്ന ടെക്സ്റ്റ് മെസേജും അദ്ദേഹം അയച്ചിട്ടുണ്ട്.

  Shahid Jameel

  Shahid Jameel

  • Share this:
   മുതിർന്ന വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു. ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിൽ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം നല്‍കിയില്ല എന്ന വിമർഷനം ഷാഹിദ് ജമാൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

   കോവിഡ് വകഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപവത്കരിച്ച ഉപദേശകസമിതിയായ ഇന്ത്യന്‍ സാര്‍സ്‌കോവ്‌-2 ജീനോമിക്സ് കണ്‍സോഷിയ (ഇന്‍സാകോഗ്) യില്‍നിന്ന് വെള്ളിയാഴ്ച രാജിവെച്ചതായി അദ്ദേഹം അറിയിച്ചു.

   രാജിയുടെ കാരണം പറയാൻ താൻ ബാധ്യസ്ഥനല്ലെന്ന ടെക്സ്റ്റ് മെസേജും അദ്ദേഹം അയച്ചിട്ടുണ്ട്. കോവിഡിന്റെ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാര്‍ച്ച് ആദ്യംതന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദി ന്യൂയോർക്ക് ടൈംസ് എഴുതിയ ലേഖനത്തിൽ കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ പാളിച്ചകളുണ്ടെന്ന് ഷാഹിദ് ജമീൽ പറഞ്ഞിരുന്നു.

   അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

   ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

   You may also like:'എനിക്ക് ആശുപത്രിയില്‍ ശ്വസിക്കാന്‍ ഓക്‌സിജനും കിടക്കാന്‍ മെത്തയും ഇല്ലെങ്കില്‍ ജി.എസ്.ടി അടയ്ക്കില്ല': നടി മീര ചോപ്ര

   കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

   രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചത്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി.

   കോവിഡ് സാഹചര്യത്തെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചു പ്രധാനമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. വാക്‌സിന്‍ പാഴക്കാല്‍ എങ്ങനെ തടയാമെന്നതിനെക്കുറിച്ചു പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
   Published by:Naseeba TC
   First published:
   )}