COVID 19| സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3039 പേർക്ക്; 86 ശതമാനവും പുറത്തുനിന്നുവന്നവർ

86.31 ശതമാനം പേര്‍ പുറത്തുനിന്നു വന്നവർ. 13.69 ശതമാനം ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്.

News18 Malayalam | news18-malayalam
Updated: June 21, 2020, 7:34 AM IST
COVID 19| സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3039 പേർക്ക്; 86 ശതമാനവും പുറത്തുനിന്നുവന്നവർ
News18
  • Share this:
തിരുവനന്തപുരം: ശനിയാഴ്ചവരെ രോഗംസ്ഥിരീകരിച്ചവർ 3039 പേരാണ്. ഇതിൽ 2623 പേരും പുറത്തുനിന്നുവന്നവരാണ്. അതായത് 86.31 ശതമാനംപേരും പുറത്തുനിന്നുവന്നവർ. ഇതിൽ ഈ മാസം മാത്രം 1025 പേർ വിദേശത്തുനിന്നും 577 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തി. 13.69 ശതമാനം ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്.

ഉറവിടം അറിയാത്തവരടക്കം സമ്പർക്കത്തിലൂടെ രോഗംപകർന്നത് 416 പേർക്ക്. സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും സമ്പർക്കത്തിലൂടെ രോഗംപിടിപെട്ടവരിൽ എഴുപത്‌ പേരുടെ ഉറവിടം അറിയില്ല. ഇതിൽ 49 പേരും മേയ് നാലിനുശേഷം രോഗംപിടിപെട്ടവരാണ്. ഉറവിടം അറിയാത്ത രോഗികളിൽ ആരോഗ്യപ്രവർത്തകരുമുണ്ട്. ജൂൺ ആറിനുശേഷം രോഗം സ്ഥിരീകരിച്ചവരിൽ പത്തിലധികം പേരുടെയെങ്കിലും ഉറവിടമറിയില്ല.

TRENDING:International Yoga Day 2020| നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]International Yoga Day | യോഗ നിത്യജീവിതത്തിൽ അനിവാര്യമോ? [NEWS]Covid19| കോവിഡ് ചികിത്സയ്ക്ക് 103 രൂപയ്ക്ക് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്; ഓറല്‍ ആന്റിവൈറല്‍ മരുന്നിന് അംഗീകാരം [NEWS]
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 21 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് 0.72 ശതമാനമായി. തിരുവനന്തപുരത്ത് രണ്ടുപേരുടെയും കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുടെയും അടക്കം അഞ്ചുപേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. മറ്റുമൂന്നുപേർക്ക് (തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടതാണ്.
First published: June 21, 2020, 7:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading