നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | 24 മണിക്കൂറിനിടെ 507 മരണം; 18653 പോസിറ്റീവ് കേസുകൾ; ഇന്ത്യയിൽ രോഗബാധിതർ ആറുലക്ഷത്തിലേക്ക്

  Covid 19 | 24 മണിക്കൂറിനിടെ 507 മരണം; 18653 പോസിറ്റീവ് കേസുകൾ; ഇന്ത്യയിൽ രോഗബാധിതർ ആറുലക്ഷത്തിലേക്ക്

  ആഗോളതലത്തിൽ കോവിഡ് കേസുകൾ ഒന്നരക്കോടി കടന്നു. 10,591,079 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 18653 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 585493 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 347978 പേരാണ് ഇതുവരെ കോവിഡ് മുക്തരായിട്ടുള്ളത്. നിലവിൽ 220114 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്നും കണക്കുകൾ.
   TRENDING:COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം [NEWS]PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ [NEWS] Guinness World Record |'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]കഴിഞ്ഞ ദിവസം 507 മരണങ്ങും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 17400 ആയി ഉയർന്നു. കോവിഡ് രൂക്ഷമായി വ്യാപിച്ച രാജ്യങ്ങളിലൊന്നാണെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് പൊതുവെ കുറവാണ് എന്നതാണ് ആശ്വാസം പകരുന്ന കാര്യം.


   അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ ഒന്നരക്കോടി കടന്നു. 10,591,079 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 514,021 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

   Published by:Asha Sulfiker
   First published:
   )}