കല്‍പ്പറ്റ: വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സി കുമാര്‍. വിദേശികള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വിനോദ സഞ്ചാരികള്‍ കൈവശം കരുതണം. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്, ലോഡ്ജ്, ഹോംസ്റ്റേ ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്കി.
വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ നല്കുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്സിന് എടുത്തവരായിരിക്കണം. കൂടാതെ സംഘങ്ങളായി എത്തുന്ന സഞ്ചാരികളില്‍ ആരെങ്കിലും വാക്സിന് എടുക്കാത്തവരുണ്ടെങ്കില്‍ വാഹന നമ്പര്‍ ഉള്‍പ്പെടെയുള്ള വിവവരങ്ങള്‍ സ്ഥാപന നടത്തിപ്പുകാര്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.
സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read-Covid 19 | കോവിഡ് 19 മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായി സർക്കാർ
അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,80,75,527 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
Also Read-'മദ്യം വാങ്ങാൻ വേണ്ടാത്ത വാക്സിൻ അരി വാങ്ങാൻ വേണം; യുവാക്കൾ വീട്ടിലും പ്രായമായവർ വഴിയിലും'; സർക്കാരിനെതിരെ പ്രതിപക്ഷം
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1154, കൊല്ലം 2867, പത്തനംതിട്ട 447, ആലപ്പുഴ 944, കോട്ടയം 949, ഇടുക്കി 384, എറണാകുളം 1888, തൃശൂര്‍ 2605, പാലക്കാട് 1636, മലപ്പുറം 2677, കോഴിക്കോട് 2386, വയനാട് 387, കണ്ണൂര്‍ 964, കാസര്‍ഗോഡ് 758 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,97,834 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,799 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,358 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2607 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.