Covid 19 | കോവിഡ് ഇന്ത്യ ഫലപ്രദമായി ചെറുത്തു; മഹാമാരിക്കെതിരെ ഒരു മഹാരാജ്യം നടത്തിയ പോരാട്ടത്തിന് പിന്നിൽ
ലോകത്തെ വികസിത രാജ്യങ്ങളെ അടിമുടി തകർത്തെറിഞ്ഞ കോവിഡിനെ പരാജയപ്പെടുത്താൻ സമാനതകളില്ലാത്ത പ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. മഹാമാരിയെ ഇന്ത്യ ഫലപ്രമദമായി കൈകാര്യം ചെയ്തത് എങ്ങനെയന്ന് നോക്കാം.

News18
- News18 Malayalam
- Last Updated: November 28, 2020, 4:05 PM IST
നവംബർ 28ന് പുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിലെ പത്തുലക്ഷത്തിൽ 6,731 പേർക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇത് 40000ഉം ബ്രിട്ടനിൽ ഇത് 23361ഉം ഫ്രാൻസിൽ 33424ഉം ബ്രസീലിൽ ഇത് 29129ഉം ഇറ്റലിയിൽ ഇത് 25456ഉം ആണ്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ 4-5 ഇരട്ടി കേസുകളാണ് ഈ രാജ്യങ്ങളിലുള്ളത്.
ഇനി ഇതേ രീതിയിൽ ഇന്ത്യയിലെ മരണ നിരക്ക് നോക്കാം. നവംബർ 28 വരെയുള്ള കണക്കുപ്രകാരം പത്തുലക്ഷം പേരിൽ 98 പേരാണ് ഇന്ത്യയിൽ മരിച്ചത്. അമേരിക്കയിൽ ഇത് 813 ആണ്. ബ്രസീൽ- 805, ഫ്രാൻസ്- 780, സ്പെയിൻ- 955, യുകെ -846, ഇറ്റലി- 888 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണ നിരക്ക്. ഈ രാജ്യങ്ങളിലെ മരണങ്ങളുടെ എണ്ണം ശരാശരി ഇന്ത്യയേക്കാൾ 8-9 മടങ്ങ് കൂടുതലാണ്. സെപ്റ്റംബർ പകുതിയോടെ പ്രതിദിനം 97,894 കേസുകളുടെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് നവംബർ 26 ആയപ്പോഴേക്കും രാജ്യത്ത് പ്രതിദിന രോഗനിരക്ക് 43,174 കേസുകളായി കുറഞ്ഞു.
ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19നെ കുറിച്ച് ഏകദേശം 10 ദിവസത്തിനുശേഷമാണ് ഇന്ത്യയിൽ ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം നൽകിയത്. അതായത് ജനുവരി 17 മുതൽ രാജ്യത്തേക്കുവന്ന അന്താരാഷ്ട്ര യാത്രികരെ പരിശോധിക്കാൻ തുടങ്ങി. ജനുവരി 30ന് കേരളത്തിലാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽനിന്ന് എത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയിലാണ് രോഗം കണ്ടെത്തിയത്. അന്നു മുതൽ ഇന്ത്യ പ്രതിരോധ നടപടികൾ കർശനമാക്കി.
കോവിഡ് ബാധ കണ്ടെത്തുന്നതിനായി ആർടി-പിസിആർ ടെസ്റ്റുകൾക്കൊപ്പം വേഗത്തിലുള്ള ആന്റിജൻ ടെസ്റ്റുകൾ ആദ്യം അവതരിപ്പിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഈ പരിശോധന രീതിയെ ഇന്ത്യ ആദ്യം വിമർശിച്ചിരുന്നുവെങ്കിലും പിന്നീട് ലോകാരോഗ്യ സംഘടനയുടെ നിർദേശാനുസരണം ഇവിടെയും പരിശോധന ആരംഭിച്ചു.
വലിയ ആൾക്കൂട്ടമുള്ള സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന ശാസ്ത്രീയ ഉപദേശം ഉള്ളതിനാൽ ഒരു ഹോളി പരിപാടിയിലും പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആദ്യ ആഴ്ചയിൽ തന്നെ പ്രഖ്യാപിച്ചു. സാമൂഹ്യ അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലോക നേതാവ് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായിരുന്നു ഇത്. ഏപ്രിൽ മാസത്തോടെ പ്രധാനമന്ത്രി മോദി മാസ്ക്കുകൾ ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയാൻ സ്വയം മാസ്ക്ക് ധരിച്ച് രംഗത്തെത്തി. അതിന് പിന്നാലെ രാജ്യത്ത് മാസ്ക്കുകൾ നിർബന്ധമാക്കുകയും ചെയ്തു.
വൻതോതിലുള്ള രോഗവ്യാപനം തടഞ്ഞത് ലോക്ക്ഡൌൺ
മാർച്ച് 24 ന് പ്രധാനമന്ത്രി മോദി സുപ്രധാനമായ പ്രഖ്യാപനം നടത്തി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ ചുവടുവെയ്പ്പായിരുന്നു ഇത്. രാജ്യത്ത് അടച്ചിടൽ അഥവ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ആ സമയം ഇന്ത്യയിൽ വെറും 500 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ കേസുകളുടെ വളർച്ചാ നിരക്ക് ഒരാഴ്ചയ്ക്കുള്ളിൽ 10.9 ശതമാനത്തിൽ നിന്ന് 19.6 ശതമാനമായി ഉയർന്നു. ഇരട്ടിപ്പിക്കൽ സമയം വെറും മൂന്ന് ദിവസമായിരുന്നു. ലോക്ക്ഡൌൺ ഏർപ്പെടുത്താനുള്ള തീരുമാനം വൈകിയെങ്കിൽ, ഇന്ത്യയിലും അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ഗുരതരമായ സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നു.
കോവിഡ് -19 പ്രതിരോധത്തിനായി 15,362 കേന്ദ്രങ്ങൾ, 15.40 ലക്ഷം ഇൻസുലേഷൻ ബെഡ്ഡുകൾ, 2.70 ലക്ഷം ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ, 78,000 ഐസിയു കിടക്കകൾ എന്നിവ ലോക്ക്ഡൌൺ കാലത്ത് കേന്ദ്ര സർക്കാർ സജ്ജീകരിച്ചു. രാജ്യത്തൊട്ടാകെയുള്ള സർക്കാർ ആശുപത്രികളിലേക്ക് 32,400 വെന്റിലേറ്ററുകളും എത്തിച്ചു. എന്നിരുന്നാലും, കഴിഞ്ഞ 70 വർഷത്തിനുള്ളിൽ സർക്കാർ നടത്തുന്ന ഈ ആശുപത്രികളിൽ 12,000 വെന്റിലേറ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് വികസിത രാജ്യങ്ങളിൽ പിപിഇ കിറ്റുകളുടെ വൻ ക്ഷാമം നേരിട്ട സമയത്ത് 3.70 കോടി എൻ 95 മാസ്കുകളും 1.60 കോടി പിപിഇകളും കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകി.
മാർച്ച് ആദ്യം സാമൂഹിക ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രധാനമന്ത്രി മോദി നേതൃത്വം നൽകിയപ്പോൾ, ഇത് ഈ സാഹചര്യത്തിന്റെ ഗൗരവം വിളിച്ചോതി. വരാനിരിക്കുന്ന ദിവസങ്ങളിൽ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയും ‘ജനത കർഫ്യൂ’ ഏർപ്പെടുത്തുകയും ചെയ്തു. രാജ്യവ്യാപകമായി ഒരു ദിവസത്തെ ലോക്ക്ഡൗൺ പാലിക്കാനും പകർച്ചവ്യാധിയോട് പോരാടുന്നതിന് ഇന്ത്യക്ക് എങ്ങനെ ഒന്നിക്കാമെന്ന് ലോകത്തെ കാട്ടിക്കൊടുക്കാനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ഏകീകൃതമായ രീതിയിൽ നടപ്പാക്കിയ ഏകദിന ജനത കർഫ്യൂ വരാനിരിക്കുന്ന ലോക്ക്ഡൗണിനായി രാജ്യത്തെ ഒരുക്കി. മാർച്ച് 24 മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി ‘ജാൻ ഹായ് തോ ജഹാൻ ഹായ്’ എന്ന സന്ദേശം നൽകി. സംരക്ഷണ മാസ്കുകൾ ധരിക്കാനും പതിവായി കൈകൾ വൃത്തിയാക്കാനും വീട്ടിൽ നിന്ന് ഇറങ്ങുന്നത് ഒഴിവാക്കാനും അദ്ദേഹം ജനങ്ങളെ ബോധവത്ക്കരിച്ചു.
ലോക്ക്ഡൗണിന്റെ പ്രാരംഭ ഘട്ടത്തിൽ, വിളക്കുകൾ കത്തിക്കാനും മുൻനിര പ്രവർത്തകരോട്, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണ വിദഗ്ധരോട് പ്രത്യേക രീതിയിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.
മാസങ്ങൾക്കുശേഷം, ‘അൺലോക്ക്’ ഘട്ടത്തിന് മുൻപായി പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ‘ജാൻ ഭീ ജഹാൻ ഭി’ എന്ന തത്ത്വചിന്തയിലൂടെ ജനങ്ങളെ നയിക്കുകയും ചെയ്തു. മികച്ച രീതിയിൽ ഏകോപിപ്പിച്ച ലോക്ക്ഡൗൺ ഘട്ടത്തിന്റെ അവസാനം ചിട്ടയോടുകൂടി ഇന്ത്യ ‘അൺലോക്ക്’ ഘട്ടത്തിലേക്ക് മാറി.
ഈ ഘട്ടങ്ങളിലുടനീളം, പ്രധാനമന്ത്രി മോദിയുടെ വ്യക്തിഗത നേതൃത്വം ഓരോ ഇന്ത്യക്കാരനും സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പുനൽകി. മികച്ച ശാസ്ത്രീയ ഉപദേശങ്ങൾ പാലിക്കുകയും ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യത്തെ മറ്റെല്ലാറ്റിനുമുപരിയായി നിർത്തുകയും ചെയ്തു.
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഒരു ദശലക്ഷത്തിലെ ഇന്ത്യയുടെ അണുബാധയും മരണ നിരക്കും കുറഞ്ഞ ഇന്നത്തെ അവസ്ഥയുടെ കാരണം ഇതാണ്.
മഹാമാരി കാലത്ത് ഉറച്ച പിന്തുണയുമായി കേന്ദ്ര സർക്കാർ
വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളിലും വ്യാപകമായ അണുബാധകളിലും രാജ്യം ബുദ്ധിമുട്ടിയപ്പോൾ ദാരിദ്ര്യത്തിനെതിരെ പോരാടേണ്ട അടിയന്തിര ആവശ്യവും ഉണ്ടായിരുന്നു. ഈ തടസ്സം ദരിദ്രർക്ക് ദുരിതമായി മാറുന്നില്ലെന്ന് ഉറപ്പാക്കേണ്ട സാഹചര്യമുണ്ടായി. ഉടൻ തന്നെ സർക്കാർ നടപടികളിലേക്ക് നീങ്ങി.
1.70 ലക്ഷം കോടി രൂപയുടെ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് (പി.എം.ജി.കെ.പി.) വഴി സ്ത്രീകൾക്കും പാവപ്പെട്ട മുതിർന്ന പൗരന്മാർക്കും കർഷകർക്കും സൗജന്യ ഭക്ഷ്യധാന്യങ്ങളും സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചു.
ഈ പദ്ധതി വഴി നേടിയതിന്റെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഒരുപക്ഷെ അവയിൽ തന്നെ ചിലതിന് ലോക റെക്കോർഡുകൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നു. ഏകദേശം 42 കോടി ദരിദ്രർക്ക് 68,820 കോടി രൂപ ധനസഹായം ലഭിച്ചു. പിഎം-കിസാൻ പദ്ധതി പ്രകാരം 17,891 കോടി രൂപ ഒൻപതു കോടി കർഷകർക്ക് കൈമാറി.
മൂന്നു തവണകളായി 20 കോടി വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 31,000 കോടി രൂപ കൈമാറി. 2,814.50 കോടി രൂപയുടെ സഹായം 2.81 കോടി വൃദ്ധർക്കും വിധവകൾക്കും വികലാംഗർക്കും രണ്ടു തവണകളായി നൽകി. 1.82 കോടി കെട്ടിട നിർമാണ തൊഴിലാളികൾക്ക് 4,987.18 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചു.
ഏതാണ്ട് 13 കോടി സൗജന്യ ഉജ്ജ്വല ഗ്യാസ് സിലിണ്ടറുകൾ പാവപ്പെട്ട വീടുകളിൽ എത്തിച്ചു. ഗരിബ് കല്യാൺ അന്ന യോജനയിൽ, നവംബർ വരെ 80 കോടി ആളുകൾക്ക് സജന്യ ഭക്ഷ്യധാന്യങ്ങളും പയർവർഗ്ഗങ്ങളും ലഭിച്ചു. ഏതെങ്കിലും രീതിയിൽ നടത്തിയിട്ടുള്ള പണ കൈമാറ്റം, ചോരാതെ, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമാണ് പോയത്.
ലോകത്തിന്റെ ഫാർമസി
രോഗവ്യാപനം കൂടി നിന്ന രണ്ടാംഘട്ടത്തിൽ രാജ്യത്തെ വാക്സിൻ വികസിപ്പിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങള് പ്രധാനമന്ത്രി തന്നെ നേരിട്ട് വിലയിരുത്തിയിരുന്നു. വാക്സിൻ വികസന- ഉത്പ്പാദന പുരോഗതി വിലയിരുത്തുന്നതിനായി മൂന്ന് നഗരങ്ങളാണ് അദ്ദേഹം സന്ദർശിക്കാൻ തീരുമാനിച്ചത്. ഇതിൽ ആദ്യത്തേത് അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക് ആയിരുന്നു. തുടർന്ന് ഹൈദരബാദിലെ ഭാരത് ബയോടെക് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും.
ഈ രണ്ട് സൈറ്റുകളിലാണ് കോവിഡിനെതിരെ പോരാടുന്നതിനായി ഇന്ത്യ തദ്ദേശീയമായി വാക്സിനുകൾ വികസിപ്പിക്കുന്നത്. വാക്സിനുകൾക്കായുള്ള ഗവേഷണത്തിൽ ഇന്ത്യ ലോകത്തെ നയിക്കുക മാത്രമല്ല, ലോകത്തിന്റെ വാക്സിൻ ഉൽപാദനത്തിൽ നിർണായക ശക്തിയാവുകയും ചെയ്യും. ഈ വരുന്ന ഡിസംബര് നാലിന് നൂറു രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അൺലോക്ക് പ്രക്രിയയുടെ സ്വാധീനം
ലോക്ക്ഡൗൺ വളരെ ആദ്യം തന്നെ നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുപോലെ തന്നെ സാമ്പത്തിക മേഖലയിലെ അൺലോക്ക് നടപടകളും വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഈ തീരുമാനത്തിന്റെ സ്വാധീനം പലമേഖലകളിലും വ്യക്തമായി തന്നെ പ്രകടമായി. മാനുഫാക്ടറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (PMI) സെപ്റ്റംബറിൽ 56.8ൽ നിന്ന് ഒക്ടോബർ ആയപ്പോഴേക്കും 58.9 ആയി ഉയർന്നു. ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്.
പിഎംഐ സർവീസസ് സൂചികയും ഒക്ടോബറിൽ 54.1 ആയി ഉയർന്നു, ഏഴ് മാസം തുടർച്ചയായ താഴ്ചയ്ക്ക് ശേഷമുണ്ടായ ഈ ഉയർച്ച മെച്ചപ്പെട്ട വിപണി സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഊർജ്ജ ഉപഭോഗവും ഒക്ടോബര് മാസത്തിൽ 12.1% വളർച്ചയും നവംബർ ആദ്യ ദിനങ്ങളിൽ 4.5% വളർച്ചയുമാണ് രേഖപ്പെടുത്തിയത്. ഇതും കാർഷികം, വ്യവസായം, സേവനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലെയും സാമ്പത്തിക വളർച്ചയും രാജ്യത്തിന്റെ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നതാണ്.
വാഹനങ്ങളുടെ വില്പ്പനയിൽ ഒക്ടോബറിൽ രണ്ട് ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ ഇരുചക്ര വാഹനങ്ങളുടെ ആകെ വില്പ്പന 16.8% ആയും ഉയർന്നു. ആഭ്യന്തര ട്രാക്ടർ വിൽപ്പനയില് ഏഴ് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ ആവശ്യം വർധിക്കുന്നു എന്നതിന്റെയും ആത്മീർഭർ ഭാരത് പാക്കേജിൽ അവതരിപ്പിച്ച കാർഷിക പരിഷ്കാരങ്ങളിൽ നിന്ന് ഉണ്ടാകുന്ന പരിവർത്തനത്തിന്റെ ആദ്യ സൂചകങ്ങളായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഇ-വേ ബില്ലുകൾ ഒക്ടോബറിൽ 21.4 ശതമാനം വളർച്ചയാണ് നേടി എക്കാലത്തെയും ഉയർന്ന നിരക്കായ 641 ലക്ഷത്തിലെത്തി, നവംബറിലെ ആദ്യ 23 ദിവസങ്ങളിൽ മാത്രം 7 ശതമാനം വർധനവുണ്ടായി. ജിഎസ്ടി കളക്ഷൻ ഒക്ടോബറിൽ എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1.05 ലക്ഷം കോടി രൂപയായി ഉയർന്നു. 2020 ഫെബ്രുവരിക്ക് ശേഷമാണ് ഇത് ഒരു ലക്ഷം കോടി കടക്കുന്നത്.
റെയിൽവേ ചരക്കുനീക്കം ഒക്ടോബറിൽ 15.4 ശതമാനമായും നവംബർ ആദ്യ 10 ദിവസങ്ങളിൽ 13.6 ശതമാനമായും വർദ്ധിച്ചു. റെയിൽ യാത്രക്കാരുടെ ബുക്കിംഗിൽ നിന്നുള്ള മൊത്തം വരുമാനം നവംബർ ആദ്യ പത്ത് ദിവസങ്ങളിൽ 533.27 കോടി രൂപയായിരുന്നു. ഇത് ഒക്ടോബറിൽ എട്ട് ശതമാനത്തിലെത്തി.
ഒക്ടോബറിലെ ചരക്ക് ഗതാഗത അളവ് മുൻ വർഷത്തെ നിലവാരത്തിന്റെ 7 ശതമാനത്തിലെത്തി 1.23 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വിമാന യാത്രക്കാർ മെയ് മാസത്തിൽ 2.8 ലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ 28.32 ലക്ഷമായും സെപ്റ്റംബറിൽ 39.43 ലക്ഷമായും ഒക്ടോബറിൽ 52.71 ലക്ഷമായും ഉയർന്നു. എംജിഎൻആർജിഎയുടെ കീഴിൽ 2021 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 252.4 കോടി വ്യക്തിഗത തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. മുൻവർഷം ഇതേ കാലയളവിൽ ഇത് 159.7 കോടി ദിവസമായിരുന്നു.
മഹാമാരിയുടെ സാമ്പത്തിക ആഘാതം
-7.5 ശതമാനം ചുരുങ്ങിയ എഫ്വൈ 20 ന്റെ രണ്ടാം പാദത്തിലെ ജിഡിപി - 23.9 ശതമാനത്തിന്റെ കുറവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണ്.
ഈ രണ്ട് പാദങ്ങൾക്കിടയിൽ, സ്വകാര്യ ഉപഭോഗച്ചെലവിൽ ഇതിനകം തന്നെ വലിയ പുരോഗതി കാണാൻ കഴിയും. രണ്ടാം പാദത്തിൽ കാർഷിക വളർച്ച 3.4 ശതമാനം വർധിച്ചു. ഒന്നാം പാദത്തിലെ ഉൽപാദനത്തിൽ 39.3 ശതമാനം കുറവുണ്ടായതിനെ അപേക്ഷിച്ച് ഉൽപ്പാദനം രണ്ടാം പാദത്തിൽ 0.6 ശതമാനം വർദ്ധിച്ചു.
ഇനി ഇതേ രീതിയിൽ ഇന്ത്യയിലെ മരണ നിരക്ക് നോക്കാം. നവംബർ 28 വരെയുള്ള കണക്കുപ്രകാരം പത്തുലക്ഷം പേരിൽ 98 പേരാണ് ഇന്ത്യയിൽ മരിച്ചത്. അമേരിക്കയിൽ ഇത് 813 ആണ്. ബ്രസീൽ- 805, ഫ്രാൻസ്- 780, സ്പെയിൻ- 955, യുകെ -846, ഇറ്റലി- 888 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണ നിരക്ക്. ഈ രാജ്യങ്ങളിലെ മരണങ്ങളുടെ എണ്ണം ശരാശരി ഇന്ത്യയേക്കാൾ 8-9 മടങ്ങ് കൂടുതലാണ്.