നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ഇരിങ്ങാലക്കുടയിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; ജില്ലയിൽ കടുത്ത നിയന്ത്രണം

  COVID 19| ഇരിങ്ങാലക്കുടയിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; ജില്ലയിൽ കടുത്ത നിയന്ത്രണം

  തൃശ്ശൂർ ജില്ലയിൽ 313 സമ്പർക്ക കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്

  News18

  News18

  • Share this:
  തൃശ്ശൂർ: സമ്പർക്ക രോഗബാധ വർദ്ധിച്ചതോടെ തൃശ്ശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏറ്റവും കൂടുതൽ സമ്പർക്ക രോഗ വ്യാപനം ഉണ്ടായ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. നാളെ മുതലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. രോഗവ്യാപനം ഇനിയും കൂടുകയാണെങ്കിൽ മറ്റിടങ്ങളിലേക്കും ലോക്ക്ഡൗൺ നീട്ടുമെന്ന് മന്ത്രി എ സി മൊയ്തീൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

  തൃശ്ശൂർ ജില്ലയിൽ 313 സമ്പർക്ക കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതിൽ ആറെണ്ണം ഉറവിടം വ്യക്തമല്ല. പകുതിയോളം പൊസിറ്റീവ് കേസുകളും ഇരിങ്ങാലക്കുട, മുരിയാട്, കാട്ടൂർ, കാറളം, ആളൂർ, പൂമംഗലം ഉൾപ്പെടെയുള്ള ഇടങ്ങളിലാണ്. ഇരിങ്ങാലക്കുടയിലെ കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ യിൽ 78 കേസുകൾ റിപ്പോർട്ട് ചെയ്തു. ‌

  കെ എൽ എഫ് ക്ലസ്റ്റററിൽ 18 ഉം കേസുകൾ ഉണ്ട്. പത്ത് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിങ്ങാലക്കുട ഫയർ സ്‌റ്റേഷൻ അടച്ചു. 36 പേർ നിരീക്ഷണത്തിൽ ആണ്. രക്ഷാ കോളുകൾ പുതുക്കാട്, ചാലക്കുടി ഫയർ സ്റ്റേഷനുകളിലേക്ക് മാറ്റി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലെ 20 പൊലീസുകാർ നിരീക്ഷണത്തിലാണ്.

  TRENDING:Dil Bechara | സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം; ദിൽബേച്ചാര റിലീസ് ഇന്ന്[PHOTOS]ജീവന്റെ വിലയുള്ള ജാഗ്രത; സർക്കാർ മുദ്രാവാക്യം പങ്കുവെച്ച് അഹാന കൃഷ്ണയും കൃഷ്ണ കുമാറും [NEWS]COVID 19| കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു[NEWS]
  ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും രോഗികളും ഉൾപ്പെടെ 9 പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന.

  ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ രണ്ട് വാർഡുകൾ അടച്ചു. ഓർത്തോ സർജറി വാർഡുകളാണ് അടച്ചത്. എല്ല് പൊട്ടിയ ശസ്ത്രക്രിയയ്ക്ക് എത്തിയ 94 കാരനും അർബുദ രോഗിയായ 74 കാരിക്കുമാണ് രോഗബാധ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 50 പേർ ഇവിടെ നിരീക്ഷണത്തിലാണ്.

  തൃശ്ശൂർ ജില്ലയിലെ മാർക്കറ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മത്സ്യ വിൽപന അനുവദിക്കില്ല. പരിശോധനകൾ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.
  Published by:Naseeba TC
  First published:
  )}