COVID 19| 24 മണിക്കൂറിനിടെ 2333 മരണം; സുരക്ഷിതമായി ഘട്ടം ഘട്ടമായി രാജ്യം തുറക്കാനൊരുങ്ങി ട്രംപ്

COVID 19 | അമേരിക്കയിൽ ഇതുവരെ 12ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഴുപതിനായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു

News18 Malayalam | news18-malayalam
Updated: May 6, 2020, 9:04 AM IST
COVID 19| 24 മണിക്കൂറിനിടെ 2333 മരണം; സുരക്ഷിതമായി ഘട്ടം ഘട്ടമായി രാജ്യം തുറക്കാനൊരുങ്ങി ട്രംപ്
Donald Trump
  • Share this:
വാഷിംഗ്ടൺ: രാജ്യത്ത് മരണസംഖ്യ ഉയരുമ്പോഴും കോവിഡ് നിയന്ത്രിച്ച് നിർത്തിയെന്ന് അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ കോവിഡ് ഗ്രാഫ് ഇപ്പോൾ നിരപ്പിലാണ്. എണ്ണമറ്റ പൗരന്മാരുടെ ജീവൻ രക്ഷപ്പെടുകയും ചെയ്തു എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2333 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരമൊരു പ്രസ്താവന എത്തുന്നത്.

'കോവിഡ് ഗ്രാഫ് നിരപ്പിലെത്തിക്കാന്‍ നമുക്ക് സാധിച്ചു.. നമ്മുടെ പൗരന്മാരുടെ അകമഴിഞ്ഞ പ്രതിബദ്ധതയ്ക്ക് നന്ദി.. കോവിഡ് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലാണ് നമ്മൾ.. സുരക്ഷിതമായ രീതിയിൽ ഘട്ടം ഘട്ടമായി രാജ്യം വീണ്ടും തുറക്കാൻ പോവുകയാണ്' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇത് ചില ആളുകളെ മോശമായി ബാധിക്കുമെന്ന് സമ്മതിച്ചു കൊണ്ടു തന്നെയായിരുന്നു നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കാനൊരുങ്ങുന്നതും. രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു.

TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]
അമേരിക്കയിൽ ഇതുവരെ 12ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഴുപതിനായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കിന് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യം തുറക്കാൻ പോവുകയാണെന്ന പ്രസിഡൻറിന്റെ പ്രസ്താവന.

First published: May 6, 2020, 8:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading