HOME /NEWS /Corona / COVID 19| അമേരിക്കയില്‍ കുടിയേറ്റ വിലക്ക്: ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു

COVID 19| അമേരിക്കയില്‍ കുടിയേറ്റ വിലക്ക്: ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു

News18

News18

അറുപത് ദിവസത്തേക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

  • Share this:

    വാഷിംഗ്ടൺ: യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പു വച്ചു. കോവിഡ് 19 മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പിലാക്കുന്നത്. .

    'അദ്യശ ശത്രുക്കളിൽ നിന്നുള്ള ആക്രമണത്തിന്റെ വെളിച്ചത്തിലും, ഞങ്ങളുടെ മഹത്തായ അമേരിക്കൻ പൗരന്മാരുടെ ജോലികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉള്ളതിനാലും യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വയ്ക്കാനുള്ള സുപ്രധാന ഉത്തരവിൽ ഞാൻ ഒപ്പു വയ്ക്കും' എന്ന് രണ്ട് ദിവസം മുമ്പ് തന്നെ ട്രംപ് ട്വീറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു.

    BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]മലപ്പുറത്തെ 4 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്; ചികിത്സ കോഴിക്കോട് മെഡിക്കൽ കേളജിൽ [NEWS]ലോക്ക്ഡൗൺ; 2900 കിലോമീറ്റര്‍ 25 ദിവസം കാൽ നടയായി നാട്ടിലെത്തി അതിഥി തൊഴിലാളി [NEWS]

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

    അറുപത് ദിവസത്തേക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറാനിരിക്കുന്നവരെയാകും പുതിയ വിലക്ക് സാരമായി ബാധിക്കുക. രാജ്യത്ത് നിലവിൽ താമസം ഉള്ളവർക്ക് ഇത് മൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നു.

    കോവിഡ് ഏറ്റവും മോശമായി ബാധിച്ച അമേരിക്ക കനത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അന്‍പതിനായിരത്തോട് അടുക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടുലക്ഷം കടന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും കോവിഡ് വ്യാപനം തിരിച്ചടിയായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

    First published:

    Tags: America, Corona Death, Covid 19, Covid 19 in America, Donald trump